ചാവക്കാട്: പുത്തൻകടപ്പുറം കടലിൽ മുങ്ങി താഴ്ന്ന ഉവൈസ് (15) എന്ന വിദ്യാർത്ഥിയെ
രക്ഷപ്പെടുത്തിയ മത്സ്യത്തൊഴിലാളികളെ സി പി ഐ എം ആദരിച്ചു. സി പി ഐ എം പുത്തൻകടപ്പുറം ഇ എം എസ് നഗർ ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിലാണ് ആദരിച്ചത്.

ചാവക്കാട് നഗരസഭ ചെയർമാൻ
എൻ കെ അക്ബർ മത്സ്യത്തൊഴിലാളികളായ തിരുവത്ര കെ.എച്ച് ഷാഹു, ഷഹീർ, നൂർദ്ധീൻ, ഷാഫി, എടക്കഴിയൂർ സ്വദേശികളായ ബി.എച്ച് മുസ്താക്ക്, ഹസ്സൻ എന്നിവരെ പൊന്നാടയണിച്ചു ആദരിച്ചു.

ചടങ്ങിൽ ലോക്കൽ കമ്മറ്റി അംഗം ടി എം ഹനീഫ അധ്യക്ഷത വഹിച്ചു. എൽ സി സെക്രട്ടറി എം ആർ രാധാകൃഷ്ണൻ, മേതി റസാഖ്, അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു.