ഗുരുവായൂർ : ഗുരുവായൂർ നഗരസഭയിലെ 33, 34 ഡിവിഷനുകൾ കണ്ടയിൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു. പൂക്കോട്, കപ്പിയൂർ പ്രദേശങ്ങൾ ഉൾപ്പെടുന്നതാണ് കണ്ടയിന്മെന്റ് സോൺ.

ഗുരുവായൂരിൽ ഇന്ന് രണ്ടു യുവാക്കൾക്ക് കൂടെ കോവിഡ് പോസറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്. സമ്പർക്കത്തിലൂടെയാണ് ഇരുവർക്കും കോവിഡ് ബാധിച്ചിട്ടുള്ളത്.

വാടാനപ്പിള്ളി പഞ്ചായത്ത്‌ പൂർണ്ണമായും കണ്ടയിൻമെന്റ് സോണിൽ ഉൾപ്പെടുത്തി ജില്ലാ ഭരണകൂടം ഇന്നലെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.