അഴുക്കുചാല്‍, കുടിവെള്ള പദ്ധതികള്‍ മാര്‍ച്ച് 31ന് മുമ്പ് കമീഷന്‍ ചെയ്യും – കെ.വി. അബ്ദുള്‍ ഖാദര്‍
ഗുരുവായൂര്‍ : അഴുക്കുചാല്‍ പദ്ധതിയും ഗുരുവായൂരിനും ചാവക്കാടിനുമായുള്ള കുടിവെള്ള പദ്ധതിയും മാര്‍ച്ച് 31ന് മുമ്പ് കമീഷന്‍ ചെയ്യുമെന്ന് കെ.വി. അബ്ദുള്‍ ഖാദര്‍ എം.എല്‍.എ പറഞ്ഞു. നഗരസഭയുടെ വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംഎല്‍എ.
റയില്‍വേ മേല്‍പ്പാലം യാഥാര്‍ത്ഥ്യമാക്കുന്നതിനായി തിരുവനന്തപുരത്ത് ഉടന്‍ ഉന്നത തല യോഗം ചേരുമെന്നും എം.എല്‍.എ പറഞ്ഞു. ടൗണ്‍ഹാളില്‍ നടന്ന സെമിനാറില്‍ നഗരസഭാധ്യക്ഷ പ്രൊഫ. പി.കെ. ശാന്തകുമാരി അധ്യക്ഷത വഹിച്ചു. ഉപാധ്യക്ഷന്‍ കെ.പി. വിനോദ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ സുരേഷ് വാര്യര്‍, എം. രതി, ആര്‍.വി. അബ്ദുള്‍ മജീദ്, ഷൈലജ ദേവന്‍, സെക്രട്ടറി രഘുരാമന്‍, പ്ലാന്‍ കോഓര്‍ഡിനേറ്റര്‍ കെ.ആര്‍. രനീഷ് എന്നിവര്‍ സംസാരിച്ചു. 22..80 കോടിയുടെ പദ്ധതിയാണ് അവതരിപ്പിച്ചത്.
Comments are closed.