mehandi new

ഗുരുവായൂര്‍ മാലിന്യ പ്രശ്നം – ബിജെപി നഗരസഭ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

fairy tale

ഗുരുവായൂര്‍ : വീടുകളിലെയും ഫ്‌ളാറ്റുകളിലെയും മാലിന്യങ്ങള്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ ശേഖരിക്കുത് നിറുത്തിയ നടപടിയില്‍ പ്രതി്ഷേധിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ നഗരസഭ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ബി.ജെ.പി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പടിഞ്ഞാറെനടയില്‍ നിന്നാരംഭിച്ച മാര്‍ച്ച് മഞ്ജുളാല്‍ പരിസരത്ത് പോലീസ് തടഞ്ഞു. തുടര്‍ന്നു നടന്ന ധര്‍ണ്ണ നിയോജകമണ്ഡലം പ്രസിഡന്റ് കെ.ആര്‍ അനീഷ് ഉദ്ഘാടനം ചെയ്തു. ഗുരുവായൂരിനെ മാലിന്യമുക്തമാക്കാന്‍ നഗരസഭ അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കില്‍ ബി.ജെ.പി ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്ന് അദ്ദേഹം പറഞ്ഞു. നഗരസഭ കൗസിലര്‍ ശോഭ ഹരിനാരായണന്‍ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി സംസ്ഥാന സമിതിയംഗം ദയാനന്ദന്‍ മാമ്പുള്ളി, ഒ.ബി.സി മോര്‍ച്ച ജില്ല പ്രസിഡന്റ് രാജന്‍ തറയില്‍, പി വേണുഗോപാല്‍, സുധീര്‍ ചെറായി, സുമേഷ് തേര്‍ളി തുടങ്ങിയവര്‍ സംസാരിച്ചു.

Haji’s pharma

Comments are closed.