ഗ്യാൻവാപി മസ്ജിദ് കയ്യേറ്റം: എസ് ഡി പി ഐ പ്രതിഷേധ പ്രകടനം നടത്തി

പാവറട്ടി : വാരണാസിയിലെ 600 വർഷകാലമായി മുസ്ലിംകൾ ആരാധന കർമ്മം നിർവ്വഹിച്ചു പോരുന്ന ഗ്യാൻവാപി മസ്ജിദ് കയ്യേറ്റത്തിന്നെതിരെ എസ് ഡി പി ഐ മണലൂർ മണ്ഡലം കമ്മിറ്റി പാവറട്ടി സെൻ്റെറിൻ പ്രതിഷേധ പ്രകടനം നടത്തി. ബിജെപി – ആർഎസ്എസ് – സംഘപരിവാർ ഫാസിസ്റ്റുകളുടെ അജണ്ടകളുടെ ഭാഗമായ ആരാധനാലയങ്ങൾ കയ്യേറുകയും തകർക്കുകയും ചെയ്യുന്ന കിരാത നടപടികൾക്കെതിരെ, രാജ്യത്തെ ജനാധിപത്യ മതേതര വിശ്വാസികൾ ജനകീയമായി പ്രതിഷേധങ്ങളും പ്രതിരോധങ്ങളും സ്വീകരിക്കണമെന്ന് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് എസ് ഡി പി ഐ മണലൂർ മണ്ഡലം സെക്രട്ടറി അബ്ദുൽ ഹക്കീം വി.എം പറഞ്ഞു.

മണ്ഡലം ജോയിന്റ് സെക്രട്ടറി ഹാരിസ് പാടൂർ, ട്രഷറർ ഷമീർ എം. വി, പാവറട്ടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സിദ്ധീഖ് കൂരിക്കാട് എന്നിവർ സംസാരിച്ചു. ചൂണ്ടൽ പഞ്ചായത്ത് പ്രസിഡൻ്റ് ത്വയ്യിബ് ടി.എ, വെങ്കിടങ്ങ് പഞ്ചായത്ത് സെക്രട്ടറി ഹുസൈൻ പാടൂർ, തൈക്കാട് മേഖല സെക്രട്ടറി നസീർ, പാവറട്ടിപഞ്ചായത്ത് സെക്രട്ടറി നജീബ് കൂരിക്കാട്. ആബിദ് പുതുമനശ്ശേരി തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.

Comments are closed.