Header

ഹമാസിനെ ഒരു തീവ്രവാദ സംഘടനയായി ഒരിടത്തും രേഖപ്പെടുത്തിയിട്ടില്ല – പി സുരേന്ദ്രൻ

ചാവക്കാട് : നിലനിൽപ്പ് അപകടത്തിൽ ആയ ഒരു ജനതയുടെ അതിജീവനത്തിന് വേണ്ടിയുള്ള സ്വാഭാവികമായ ചെറുത്തുനിൽപ്പിൽ നിന്നാണ് ഹമാസ് രൂപം കൊള്ളുന്നതെന്ന്‌ പ്രശസ്ത സാഹിത്യകാരൻ പി സുരേന്ദ്രൻ. മുസ്‌ലിം ലീഗ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ സദസ്സിൽ മുഖ്യ അതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹമാസ് ഒരു തീവ്രവാദ സംഘടനയായി ഒരിടത്തും രേഖപ്പെടുത്തിയിട്ടില്ല.

ഫലസ്തീനികളെ പിന്തുണക്കുകയെന്നത് ലോകത്തെ പലഭാഗങ്ങളിലായി രൂപം കൊള്ളുന്ന ഫാസിസ്റ്റ്, വംശീയ പ്രത്യയ ശാസ്ത്രങ്ങൾക്ക് നേരെയുള്ള ജനാതിപത്യ പോരാട്ടങ്ങളുടെ ഭാഗമാണ്. ഫലസ്തീനികളെ പിന്തുണക്കുന്നതോടെ മനുഷ്യനെന്ന നിലയിൽ നമ്മുടെ അന്തസ്സ് ഉയർത്തിപ്പിടിക്കുകയാണന്നും അദ്ദേഹം പറഞ്ഞു. സയണിസ്റ്റിന്റെ ജൂതരാഷ്ട്രം ഫലസ്തീനിൽ ഒതുങ്ങുന്നതല്ല, ജോർദാനും ഈജിപ്റ്റും സൗദി അറേബ്യയുക്കെ അതിൽ പെടും സയണിസം ലക്ഷ്യം വെക്കുന്ന ജൂത രാഷ്ട്രം അതാണ്. മദ്ധ്യേഷ്യയിലെ മുസ്ലിങ്ങൾക്ക് തന്നെ അത് ഭീഷണിയുമാണന്നും സുരേന്ദ്രൻ കൂട്ടി ചേർത്തു.

മുസ്‌ലിം ലീഗ് എന്നും പലസ്തീനികൾക്ക് ഒപ്പമാണെന്ന് ഐക്യദാർഢ്യ സദസ്സ് ഉദ്ഘാടനം നിർവഹിച്ച മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി എച്ച് റഷീദ് പറഞ്ഞു. രാഷ്ട്രീയ ലാഭത്തിനു വേണ്ടിയല്ലെന്നും മറിച്ച് മനുഷ്യനായി നിലകൊള്ളുക എന്നതിന്റെ ഭാഗമായിട്ടാണെന്നും അദ്ദേഹം പറഞ്ഞു കോൺഗ്രസ്‌ നടത്തുന്ന ഐക്യ ദാർഢൃ റാലിയുടെ  നിരോധനം മൂലം പലസ്തീനികളോട് സിപിഎം കാണിക്കുന്നത്  രാഷ്ട്രീയ മുതലെടുപ്പാണെന്നും അത് മൂലം അവർ ജനങ്ങളുടെ മുന്നിൽ സ്വയം അപഹാസ്യരായി മാറിയതായും അദ്ദേഹം ചൂണ്ടികാട്ടി.

മുസ്‌ലിം ലീഗ് ഗുരുവായൂർ നിയോജക മണ്ഡലം പ്രസിഡന്റ് എം വി ഷക്കീർ അദ്ധ്യക്ഷത വഹിച്ചു. സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ മുഖ്യപ്രഭാഷണം നടത്തി. മുസ്‌ലിം ലീഗ് ജില്ലാ ട്രഷറർ ആർ വി അബ്ദുറഹീം, ജില്ലാ ഭാരവാഹികളായ കെ എ ഹാറൂൺ റഷീദ്, പി കെ അബൂബക്കർ, സി അഷറഫ്, നിയോജക മണ്ഡലം ഭാരവാഹികളായ എൻ കെ അബ്ദുൽ വഹാബ്, വി മയിൻകുട്ടി, ആർ എ അബൂബക്കർ, സുബൈർ വലിയകത്ത്, എ എച്ച് ആബിദ്, വി എം മനാഫ്, മുസ്‌ലിം യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് ടി ആർ ഇബ്രാഹിം, ജനറൽ സെക്രട്ടറി ആർ വി കബീർ ഫൈസി, എം എസ് എഫ് ജില്ല പ്രസിഡന്റ് ആരിഫ് പാലയൂർ, യൂത്ത് ലീഗ് ജില്ല ജനറൽ സെക്രട്ടറി നൗഷാദ് തെരുവത്ത്, അബുദാബി കെഎംസിസി സംസ്ഥാന വൈ:പ്രസിഡന്റ് ടി എ കോയ താഴത്ത്, ഷാർജ കെഎംസിസി മണ്ഡലം പ്രസിഡന്റ് ആർ എ ഇസ്മായിൽ, ടി കെ ഉസ്മാൻ, റാഫി അണ്ടത്തോട്, പിഎം മുജീബ്, ബി കെ സുബൈർ തങ്ങൾ, പിഎം അനസ്, ആർ വി ജലീൽ, വി പി മൻസൂർ അലി, ആർ എസ് മുഹമ്മദ്മോൻ, ചാവക്കാട് ബ്ലോക്ക് പ്രസിഡന്റ് അഷിത,  വനിതാ ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ഹസീന താജുദ്ധീൻ, നസീമ ഹമീദ്, സാലിഹ ഷൗക്കത്ത് എന്നിവർ സംസാരിച്ചു. മുസ്‌ലിം ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി പി വി ഉമ്മർകുഞ്ഞി സ്വാഗതവും ട്രഷറർ ലത്തീഫ് പാലയൂർ നന്ദിയും പറഞ്ഞു.

thahani steels

Comments are closed.