mehandi banner desktop

വായനാവാരം : പുതൂര്‍ സ്മാരക സമിതി ചാവക്കാട് ജി എച്ച് എസ് സ്കൂളിനു സമ്പൂര്‍ണ്ണ കൃതികകള്‍ നല്‍കി

fairy tale

ഗുരുവായൂര്‍ : ചാവക്കാട് ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്ന വായനാവാരം ഗുരുവായൂര്‍ നഗരസഭ കൗണ്‍സിലര്‍ സുരേഷ് വാര്യര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് പി.വി ബദറുദ്ധീന്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപാള്‍ വി.എസ്.ബീന, പ്രധാധ്യാപിക സി.ഉഷ, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ കെ.എ.സക്കീര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പുതൂര്‍ സ്മാരക സമിതി സ്‌കൂളിന് സംഭവാനയായി നല്‍കിയ പുതൂര്‍ ഉണ്ണികൃഷ്ണന്റെ സമ്പൂര്‍ണ്ണ കൃതികളുടെ കൈമാറ്റവും ചടങ്ങില്‍ നടന്നു. വിദ്യാര്‍ത്ഥികളുടെ വിവിധ കലാമത്സരങ്ങളും ഉണ്ടായിരുന്നു.

planet fashion

Comments are closed.