എൽ എൽ ബി യിൽ ഒന്നാം റാങ്ക് തിളക്കവുമായി ഒരുമനയൂർ സ്വദേശി നിവേദിത


ഒരുമനയൂർ: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) നടത്തിയ പഞ്ചവത്സര ബി.ബി.എ. എൽ.എൽ.ബി. പരീക്ഷയിൽ ഒരുമനയൂർ സ്വദേശിനി കെ. നിവേദിത (വിപഞ്ചിക)യ്ക്ക് ഒന്നാം റാങ്ക്. വിനോദ് കുമാറിന്റെയും (കാനറ ബാങ്ക് മുൻ മാനേജർ) പ്രിയദർശിനിയുടെയും (ഗുരുവായൂർ സി.എസ്.ബി. ബാങ്ക് മാനേജർ) മകളാണ് നിവേദിത. മികച്ച അക്കാദമിക് മികവിലൂടെയാണ് നിവേദിത സർവകലാശാലാ തലത്തിൽ ഈ നേട്ടം കൈവരിച്ചത്.

Comments are closed.