ഒടുവില്‍ പാമ്പുകളെ കാഴ്ച്ച ബംഗ്ളാവുകാര്‍ക്ക് നല്‍കി അസ്ഹരി തടി സലാമത്താക്കി
ചാവക്കാട്: ഒടുവില്‍ അസ്ഹരി തനിക്ക് പുലിവാലുണ്ടാക്കിയ പാമ്പുകളെ കാഴ്ച്ച ബംഗ്ളാവുകാര്‍ക്ക് നല്‍കി തടി സലാമത്താക്കി.
വീട്ടു മുറ്റത്ത് വന്ന രണ്ട് മൂര്‍ക്കന്മാരെ തല്ലിക്കൊല്ലാന്‍ നാട്ടുകാര്‍ക്ക് വിട്ടുകൊടുക്കാതെ രക്ഷിക്കാന്‍ ശ്രമിച്ച് പുലിവാല് പിടിക്കേണ്ടി വന്ന പ്രഭാഷകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ മുതുവട്ടൂര്‍ മഹല്ല് ഖതീബ് സുലൈമാന്‍ അസ്ഹരിയാണ് തടി സലാമത്താക്കിയത്. തൃശൂര്‍ സൂ കുറേറ്റര്‍ പ്രിയ കുമാറിനാണ് രണ്ട് പാമ്പുകളേയും കൈമാറിയത്. അസ്ഹരി തന്നെ വണ്ടി പിടിച്ച് തൃശൂരിലത്തെിക്കുകയായിരുന്നു. നാട്ടില്‍ നിന്ന് പിടികൂടുന്ന ജീവികളെ ഈ രീതിയില്‍ കാഴ്ച്ച ബംഗ്ളാവില്‍ സ്വീകരിക്കുന്ന പരിപാടിയി ല്ലെന്ന് അധികൃതര്‍ അസ്ഹരിയോട് പറഞ്ഞെങ്കിലും വാര്‍ത്തകളിലൂടെ സംഭവമറിഞ്ഞെന്നും മാനസീക പരിഗണന വെച്ചാണ് പാമ്പുകളെ വാങ്ങുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. സ്വീകരിക്കുന്നതിനു മുമ്പ് ഡോക്ടര്‍മാരത്തെി മൂര്‍ഖന്‍മാരുടെ ദേഹ പരിശോധനയും നടത്തിയിരുന്നുതായി അസ്ഹരി പറഞ്ഞു. പാമ്പുകളെ വാങ്ങിയതിനുള്ള കൈപ്പറ്റ് രസീതിയൊന്നു ചോദിക്കരുതെന്നും അത്തരം ഏര്‍പ്പാടും ഇല്ലെന്നും അധികൃതര്‍ പറഞ്ഞു. എന്തായാലും തടി സലാമത്താക്കിയ സന്തോഷത്തിലാണ് സുലൈമാന്‍ അസ്ഹരി.
കഴിഞ്ഞ ശനിയാഴ്ച്ചയാണ് രണ്ട് മൂര്‍ക്കന്‍ കുഞ്ഞുങ്ങള്‍ വീട്ടുമുറ്റത്തത്തെിയത്. മൗലവി തന്നെ നേരിട്ട് പിടികൂടി ഭരണിയാലാക്കുകയായിരുന്നു. പിന്നീട് അവയെ ഏല്‍പ്പിക്കാന്‍ പൊലീസ് സ്റ്റേഷനിലും വനം വകുപ്പ് അധികൃതര്‍ക്കും വിളിച്ചറിയിച്ചപ്പോള്‍ ആരും ഏറ്റുവാങ്ങാന്‍ തയ്യാറായില്ല. പാമ്പുകളെ തല്ലിക്കൊല്ലാത്തതിലുള്ള പരിഭവത്തിലായിരുന്നു അവരൊക്കെ. ശനി മുതല്‍ ബുധനാഴ്ച്ച വരെ പാമ്പുകള്‍ അസ്ഹരിയുടെ കസ്റ്റഡിയിലായിരുന്നു.
Comments are closed.