mehandi new

മാലിന്യ ശേഖരണവും സംസ്കരണവും ഇനി ഡിജിറ്റൽ – ചാവക്കാട് നഗരസഭയിൽ ഹരിതമിത്രം സ്മാർട്ട് ഗാർബേജ് ആപ്പ് പ്രാവർത്തികമാക്കി

fairy tale

ചാവക്കാട് : നഗരസഭയിലെ അജൈവ മാലിന്യ ശേഖരണവും സംസ്കരണവും ഇനിമുതൽ സ്മാർട്ടാകും . ഇതിന്റെ ഭാഗമായി ഹരിതമിത്രം സ്മാർട്ട് ഗാർബേജ് അപ്ലിക്കേഷൻ നഗരസഭ പ്രാവർത്തികമാക്കി. സർക്കാർ സ്ഥാപനമായ കെൽട്രോണുമായി സഹകരിച്ചാണ് നഗരസഭ 10 ലക്ഷം അടങ്കൽ തുകയുള്ള ഹരിതമിത്രം സ്മാർട്ട്‌ ഗാർബേജ് അപ്ലിക്കേഷൻ നടപ്പിലാക്കുന്നത്. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ സം​സ്ഥാ​ന​ത്ത് 500 ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കുന്നത്.

planet fashion

ശു​ചി​ത്വ മാ​ലി​ന്യ സം​സ്‌​ക​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ അ​വ​യു​ടെ ഭൗ​തി​ക സാ​മ്പ​ത്തി​ക പു​രോ​ഗ​തി, പൊ​തു​ജ​ന​ങ്ങ​ള്‍ക്കാ​യു​ള്ള പ​രാ​തി പ​രി​ഹാ​ര സെ​ല്‍ തു​ട​ങ്ങി​യ അ​ടി​സ്ഥാ​ന ഘ​ട​ക​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടു​ത്തി മാ​ലി​ന്യ സം​സ്‌​ക​ര​ണ മേ​ഖ​ല​യി​ലെ ഓ​രോ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും ഓ​ണ്‍ലൈ​നാ​യി സം​സ്ഥാ​ന ത​ലം മു​ത​ല്‍ വാര്‍ഡ് ത​ലം വ​രെ മോ​ണി​റ്റ​ര്‍ ചെ​യ്യു​ന്ന സം​വി​ധാ​ന​മാ​ണ് കെ​ല്‍ട്രോ​ണി​ന്റെ സാ​ങ്കേ​തി​ക സ​ഹാ​യ​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന ഹ​രി​ത മി​ത്രം ഗാ​ര്‍ബേ​ജ് ആ​പ്.

ഗു​ണ​ഭോ​ക്താ​ക്ക​ള്‍ക്ക് സേ​വ​നം ആ​വ​ശ്യ​പ്പെ​ടാ​നും പ​രാ​തി​ക​ള്‍ അ​റി​യി​ക്കാ​നും വ​രി​സം​ഖ്യ അ​ട​ക്കാ​നു​മൊ​ക്കെ ആ​പ് വ​ഴി സാ​ധ്യ​മാ​കും. വി​ശ​ദ​മാ​യ ഡാ​റ്റാ​ബേ​സ്, സേ​വ​ന​ദാ​താ​ക്ക​ള്‍ക്കും ടെ​ക്‌​നീ​ഷ്യ​ന്മാ​ര്‍ക്കു​മു​ള്ള ക​സ്റ്റ​മ​ര്‍ ആ​പ്, മാ​ലി​ന്യ സം​സ്‌​ക​ര​ണ സം​വി​ധാ​ന​ങ്ങ​ളു​ടെ സ​മ​ഗ്ര വി​വ​ര​ങ്ങ​ള്‍ ഉ​ള്‍ക്കൊ​ള്ളു​ന്ന വെ​ബ്‌​പോ​ര്‍ട്ട​ല്‍ എ​ന്നി​വ ചേ​ര്‍ന്ന​താ​ണ് ഹ​രി​ത​മി​ത്രം മാ​ലി​ന്യ സം​സ്ക​ര​ണ സം​വി​ധാ​നം.

മാലിന്യങ്ങൾ ശേഖരിക്കുന്ന സ്ഥലങ്ങളിൽ ക്യൂ ആർ കോഡ് പതിപ്പിച്ച് മാലിന്യ ശേഖരണം കൂടുതൽ കാര്യക്ഷമമാക്കാൻ ഈ പദ്ധതിയിലൂടെ ഹരിത കർമ്മ സേനാംഗങ്ങൾക്ക് കഴിയും. കൂടാതെ മാലിന്യശേഖരത്തിന്റെ അളവ്, ശേഖരിച്ച ദിവസം , അടച്ച തുക എന്നിവ ഹരിത കർമ്മ സേനാംഗങ്ങൾക്കും നഗരസഭയിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർക്കും ഇതിലൂടെ അറിയാനാകും.

മുതുവട്ടൂർ നഗരസഭ ലൈബ്രറി ഹാളിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് നിർവഹിച്ചു.നഗരസഭാ ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ബുഷറ ലത്തീഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി കെ. ബി വിശ്വനാഥൻ, കൗൺസിൽ അംഗങ്ങളായ രഞ്ജിത്ത്കുമാർ, അക്ബർ കൊനോത്ത്, കെ വി ഷാനവാസ്‌, മഞ്ജു സുഷിൽ, ബേബി ഫ്രാൻസിസ്, ഫൈസൽ, ഹരിത കർമസേന കൺസോർഷ്യം സെക്രട്ടറി തസ്‌ലീന, തുടങ്ങിയവർ പങ്കെടുത്തു.

നിങ്ങളുടെ കുട്ടിയുടെ അഡ്മിഷൻ ഉടൻ തന്നെ ഉറപ്പാക്കാൻ click here    For more details call or WhatsApp – +919745223340   +919946054450

Ma care dec ad

Comments are closed.