mehandi banner desktop
Chavakkad online

നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്റർ റിയാദിൽ വിദ്യാഭ്യാസ പുരസ്‌കാരങ്ങൾ നൽകി

Ft

റിയാദ് : അൽ യാസ്മിൻ ഇന്റർ നാഷണൽ സ്‌കൂളിൽ നിന്ന് 2021 – 2022 സിബിഎസ്ഇ പത്താം തരം പരീക്ഷയിൽ 91% മാർക്കോടെ വിജയിച്ച വിദ്യാർത്ഥി ലന ഇഖ്ബാൽ പാലയൂരിന് നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്റർ വിദ്യാഭ്യാസ പുരസ്‌കാരം നൽകി അനുമോദിച്ചു.

Jan oushadi

റിയാദ് ഇന്ത്യൻ എംബസി പ്രതിനിധി പുഷ്പരാജ് മൊമെന്റോ കൈമാറി. പ്രസിഡന്റ് ഷാഹിദ് അറക്കൽ അധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി ആരിഫ് വൈശ്യം വീട്ടിൽ സ്വാഗതവും ഫവാദ് കറുകമാട് നന്ദിയും പറഞ്ഞു. ഷാജഹാൻ ചാവക്കാട്, അഷ്‌കർ അഞ്ചങ്ങാടി, ഷാജഹാൻ കൈതമുക്ക്, യൂനസ് പടുങ്ങൽ എന്നിവർ പ്രസംഗിച്ചു.

പുരസ്‌കാരത്തിന് അർഹരായ മറ്റു വിദ്യാർത്ഥികളായ അസ്സാ ഫായിസ്, സഫ്‌വാൻ സുബൈർ, ഹന സത്താർ എന്നിവർക്ക് ചാവക്കാട് നടന്ന വിദ്യഭ്യാസ പുരസ്‌കാര വിതരണ ചടങ്ങിൽ തൃശൂർ എം പി ടി എൻ പ്രതാപൻ പുരസ്‌കാരങ്ങൾ നൽകി.

നിങ്ങളുടെ കുട്ടിയുടെ അഡ്മിഷൻ ഉടൻ തന്നെ ഉറപ്പാക്കാൻ click here    For more details call or WhatsApp – +919745223340   +919946054450

Comments are closed.