mehandi banner desktop
Chavakkad online

പുന്നയൂർ പഞ്ചായത്തിൽ ഹരിതകർമസേന അംഗങ്ങളെയും തൊഴിലുറപ്പ് തൊഴിലാളികളെയും ആദരിച്ചു

Ft

പുന്നയൂർ : ​സ്വച്ഛതാ ഹി സേവാ ക്യാമ്പയിന്റെ ഭാഗമായി വാർഡ് 15-ൽ വാർഡ് മെമ്പറുടെ നേതൃത്വത്തിൽ വിപുലമായ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി വാർഡിലെ ഹരിതകർമസേന അംഗങ്ങളെയും തൊഴിലുറപ്പ് തൊഴിലാളികളെയും ആദരിച്ചു.​വാർഡ് മെമ്പർ ഷാനിഫ് കിഴക്കത്തറ അധ്യക്ഷത വഹിച്ച ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. കെ.കെ. ഷിബു ഉദ്ഘാടനം ചെയ്തു. ശുചീകരണ യജ്ഞത്തിൽ പെരുമ്പിലാവ് അൻസാർ വിമൻസ് കോളേജ്, തൊഴിയൂർ ഐ.സി.എ കോളേജ് എന്നിവിടങ്ങളിലെ എൻ.എസ്.എസ് വോളണ്ടിയർമാർ മുഖ്യപങ്ക് വഹിച്ചു.​ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ഷഹർബാൻ, ഐ.ആർ.ടി.സി കോർഡിനേറ്റർ ആരിഫ ബി.എസ്, അൻസാർ കോളേജ് അധ്യാപിക ബഷീറ, ഐ.സി.എ കോളേജ് അധ്യാപിക മീനു എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.​140-ഓളം പേർ പങ്കെടുത്ത യജ്ഞത്തിൽ വാർഡിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഏകദേശം 260 കിലോഗ്രാം മാലിന്യം ശേഖരിച്ചു. ഹരിതകർമസേന അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ, നാട്ടുകാർ എന്നിവർ ശുചീകരണത്തിൽ സജീവമായി പങ്കെടുത്തു. ആശ കോർഡിനേറ്റർ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

Jan oushadi

Comments are closed.