ചാവക്കാട് നഗരസഭയുടെ വയോജന സംഗമം

ചാവക്കാട്: മുതിർന്ന പൗരന്മാരുടെ ക്ഷേമവും സാമൂഹിക പങ്കാളിത്തവും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ചാവക്കാട് നഗരസഭ സംഘടിപ്പിച്ച ഈ വർഷത്തെ ‘വയോജന സംഗമം’ നടന്നു. നഗരസഭയുടെ 2026-27 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിയിലുൾപ്പെടുത്തി സംഘടിപ്പിച്ച സംഗമം ഗുരുവായൂർ എം.എൽ.എ എൻ.കെ. അക്ബർ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ചാവക്കാട് നഗരസഭാ ചെയർപേഴ്സൺ എ.എച്ച്. അക്ബർ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ ബിൻസി സന്തോഷ് സ്വാഗതമാശംസിച്ചു. ഐ.സി.ഡി.എസ് സൂപ്പർവൈസർ ദീപ വി.വി പദ്ധതി വിശദീകരണം നടത്തി.വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി. യതീന്ദ്രദാസ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിഷാ മത്രംകോട്ട്, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുബൂറ, കൗൺസിലർമാരായ ഷീജ പ്രശാന്ത്, മുഹമ്മദ് ആരിഫ് എന്നിവർ ആശംസകൾ നേർന്നു. ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.എച്ച്. സലാം നന്ദി രേഖപ്പെടുത്തി.സംഗമത്തോടനുബന്ധിച്ച് നഗരസഭയിലെ വിവിധ അങ്കണവാടികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വയോജന ക്ലബ്ബുകളിലെ അംഗങ്ങൾ അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി. കൗൺസിലർമാർ, അങ്കണവാടി പ്രവർത്തകർ എന്നിവരുൾപ്പെടെ നിരവധി വയോജനങ്ങളും നാട്ടുകാരും പരിപാടിയിൽ പങ്കെടുത്തു.




Comments are closed.