വാട്സ്ആപ് ഗ്രൂപ്പിലൂടെ ഇടപാടുകാരെ കണ്ടെത്തി ഹഷീഷ് വില്‍പന രണ്ടു പേര്‍ അറസ്റ്റില്‍
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.1em” use_border_color=”off” border_color=”#ffffff” border_style=”solid”]
ചാവക്കാട് : വാട്‌സപ്പ് ഗ്രൂപ്പിലൂടെ ഇടപാടുകാരെ കണ്ടെത്തി ഹാഷിഷ് ഓയില്‍ വില്‍പന നടത്തുന്ന സംഘം അറസ്റ്റില്‍. മലപ്പുറം പാലപ്പെട്ടി സ്വദേശികളായ ആലുങ്ങല്‍ ജാബിര്‍, പുളിക്കല്‍ നൗഷാദ് എന്നിവരാണ് തൃശൂരില്‍ പിടിയിലായത്. പതിനൊന്ന് ലക്ഷം രൂപയുടെ ഹാഷിഷ് ഒയിലുമായി തൃശൂര്‍ പുഴയ്ക്കലില്‍ വില്‍പ്പനയ്ക്ക് വന്നപ്പോഴാണ് സംഘം എക്‌സൈസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം പതിമൂന്ന് ഗ്രാം ഹാഷിഷ് ഓയിലുമായി പെരുവല്ലൂരില്‍ നിന്ന് പിടിയിലായ പ്രതിയെ ചോദ്യം ചെയ്തപോഴാണ് സംഘത്തെക്കുറിച്ച് വിവരം ലഭിച്ചത്. തുടര്‍ന്ന് തൃശൂര്‍ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം ആവശ്യക്കാരായി നടിച്ച് ഇവരെ സമീപിക്കുകയായിരുന്നു. സംഘം ആദ്യം സാധനം വില്‍പന നടത്താന്‍ മടിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ വന്‍ തുക വാഗ്ദാനം ചെയ്തപ്പോള്‍ സാധനം എത്തിക്കാമെന്ന് സമ്മതിക്കുകയായിരുന്നു. പിന്നീട് എക്‌സൈസ് ഉദ്യോഗസ്ഥര്‍ ആവശ്യപെട്ടതിന്റെ അടിസ്ഥാനത്തില്‍ ജാബിറും നൗഷാദും പുത്തന്‍ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കില്‍ സാധനവുമായി വരികയായിരുന്നു. ആവശ്യകാരെന്ന വ്യജേന ഇവരെ സമീപിച്ച എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഇവരെ അറസ്റ്റ് ചെയ്തു.
2 ലക്ഷം രൂപക്ക് വിശാഖപട്ടണത്തുനിന്നും വാങ്ങിയ ഓയില്‍ 10 ഗ്രാം വീതമുള്ള ചെറിയ ഡപ്പികളില്‍ ആക്കിയാണ് വില്പന നടത്തിയിയരുന്നത്. ഒരു ഗ്രാമിന് 2000 രൂപയാണ് പ്രതികള്‍ ആവശ്യക്കാരില്‍നിന്നും ഈടാക്കിരുന്നത്. കോളേജുകളില്‍ ‘സ്ലീപിംഗ് ഗം’ എന്ന പേരില്‍ അറിയപ്പെടുന്ന ഹാഷിഷ് ഓയില്‍ ഒരുപാട് വിദ്യാര്‍ത്ഥികള്‍ ഉപയോഗിക്കുന്നുണ്ടെന്നും ‘ഹാഷ് ടാഗ്’ എന്ന പേരില്‍ ഉപയോഗിക്കുന്നവരുടെ വാട്‌സാപ്പ് ഗ്രൂപ്പ് വരെ ഉണ്ടെന്നും പ്രതികള്‍ പറഞ്ഞു. ഓയില്‍ പുരട്ടിയ ഒരു സിഗരറ്റ് ഉപയോഗിച്ചാല്‍ 4 മണിക്കൂര്‍ വരെ വീര്യം നിലനില്‍ക്കും. വിദ്യര്‍ത്ഥികളെ ആകര്‍ഷിക്കാന്‍ അദ്യം ഹാഷിഷ് പുരട്ടിയ സിഗരറ്റുകള്‍ സൗജന്യമായി വലിക്കാന്‍ കൊടുക്കും പന്നീട് ആവശ്യപെടുമ്പോള്‍ കാശ് വാങ്ങും. ലഹരി കൂടുതലുള്ളതിനാല്‍ പെട്ടെന്ന് പണം സംമ്പാദിക്കാനാകുമെന്നതും കഞ്ചാവിനേക്കാള്‍ സുരക്ഷിതമായി വിപണനം നടത്താന്‍ പറ്റുമെന്നതും കൊണ്ടാണ് ഹാഷിഷ് വില്‍പനയിലേക്ക് തിരിഞ്ഞത് എന്ന് പ്രതികള്‍ ഉദ്യോഗസ്ഥരോട് സമ്മതിച്ചു. അണ്ടത്തോട് പെരിയമ്പലം ബീച്ച് കേന്ദ്രീകരിച്ചാണ് ഇവർ പ്രധാനമായും ഇടപാടുകൾ നടത്തിയിരുന്നത്. ബീച്ചില്‍ എത്തുന്ന സന്ദർശകരെ മറയാക്കി വ്യാപകമായി ഇടപാട് നടത്തി വരികയായിരുന്നു സംഘം. തൃശൂര്‍ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ അജയ്കുമാര്‍, എക്‌സൈസ് കമ്മിഷണറുടെ സ്‌ക്വാഡ് അംഗങ്ങളായ അസ്സി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജയചന്ദ്രന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ കൃഷ്ണപ്രസാദ്, തൃശൂര്‍ എക്‌സൈസ് റേഞ്ചിലെ പ്രിവന്റീവ് ഓഫീസര്‍ ദക്ഷിണാമൂര്‍ത്തി, ജോസഫ്, സന്തോഷ്ബാബു, സുധീര്‍കുമാര്‍, ബിജു, ദേവദാസ്, സണ്ണി എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ അസി എക്‌സൈസ് കമ്മിഷണര്‍ ഷാജി രാജന്‍, തൃശൂര്‍ എക്‌സൈസ് സിഐ ശശിധരന്‍ എന്നിവരുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്ത ശേഷം കോടതിയില്‍ ഹാജരാക്കി.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]
Comments are closed.