ചാവക്കാട്: തീരദേശ മേഖലയിലെ വോള്‍ട്ടേജ് ക്ഷാമത്തിന് പരിഹാരമായി പുതിയ സബ് സ്റ്റേഷൻ കടപ്പുറം പഞ്ചായത്തിൽ സ്ഥാപിക്കാൻ തീരുമാനിച്ചതായി കെ.വി അബ്ദുള്‍ ഖാദര്‍ എം.എല്‍.എ അറിയിച്ചു.
കടപ്പുറം, ചാവക്കാട്, ഒരുമനയൂര്‍, പാവറട്ടി മേഖലയിലെ വോള്‍ട്ടേജ് ക്ഷാമത്തിന് പരിഹാരമാകുന്ന പുതിയ സബ് സ്റ്റേഷൻ ആറു കോടി രൂപ ചെലവിലാണ് നിർമ്മിക്കുന്നത്. 5 എം.വി.എ സ്ഥാപിത ശേഷിയുള്ള രണ്ട് കണ്ടയിനര്‍ സ്റ്റേഷനുകളാണ് പ്രവര്‍ത്തന ക്ഷമമാകുക. സബ് സ്റ്റേഷന് ആവശ്യമായ സ്ഥലം കെ.എസ്.ഇ. ബി ഇതിനകം ഏറ്റെടുത്തെന്നും അബ്ദുൽ ഖാദർ വ്യക്തമാക്കി.