Header

ആരോഗ്യ രക്ഷാ സെമിനാറിന് തുടക്കമായി – 51 തരം പ്രകൃതി പാനിയങ്ങള്‍ രുചിക്കാം

ഗുരുവായൂര്‍: സ്‌നേഹം വിളിച്ചോതി ജീവ ഗുരുവായൂരിന്റെ ആഭിമുഖ്യത്തില്‍ ഓരാഴ്ച നീണ്ടു നില്‍ക്കുന്ന ആരോഗ്യ രക്ഷാ സെമിനാറിന് തുടക്കമായി. പ്രകൃതി പാനീയ മേള, പ്രഭാഷണങ്ങള്‍, ചര്‍ച്ചകള്‍, കലാ സാംസ്‌കാരിക പരിപാടികള്‍ എന്നിവകൊണ്ട് ശ്രദ്ധേയമാണ് സെമിനാര്‍. ഗുരുവായൂര്‍ നഗരസഭ വായനശാല ഹാളിലാണ് വൈവിദ്യമാര്‍ന്ന പരിപാടികള്‍കൊണ്ട് ശ്രദ്ധേയമായ ആരോഗ്യ രക്ഷസെമിനാര്‍ നടക്കുന്നത്. കഴിഞ്ഞ നാലുവര്‍ഷമായി വ്യത്യസ്ഥങ്ങളായ രോഗങ്ങളെകുറിച്ചായിരുന്നെങ്കില്‍ ഇത്തവണ ആസ്തമയെകുറിച്ചാണ് സെമിനാര്‍. ആസ്തമയും മറ്റു അലര്‍ജി രോഗങ്ങള്‍ എങ്ങിനെ വരാതെ നോക്കാം വന്നാല്‍ എന്തൊക്കെ പ്രതിവിധികളാണ് കൈകൊള്ളേണ്ടത് എന്നിവയാണ് പ്രധാനമായും സെമിനാറില്‍ ചര്‍ച്ച ചെയ്യുന്നത്. പ്രശസ്തരായ ആരോഗ്യവിദഗ്ദ്ധരാണ് സെമിനാറുകള്‍ നയിക്കുന്നത്. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍ സെമിനാറിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. തൃശൂര്‍ മെഡിക്കല്‍കോളേജിലെ ഡോക്ടര്‍ കെ.എം. ഭാനുചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. 51 തരം പ്രകൃതി പാനിയങ്ങളാണ് പരിപാടിയുടെ മറ്റൊരു പ്രത്യകത. ജൈവമായി ഉത്പാദിപിച്ച ഉത്പന്നങ്ങളാണ് പാനീയത്തിനായി ഉപയോഗിക്കുന്നത്. രാസ വ്‌സതുക്കളുപയോഗിച്ച് തയ്യാറാക്കുന്ന കൃതിമപാനീയങ്ങളേക്കാള്‍ രുചിയും ആരോഗ്യ രക്ഷയും സംഘാടകര്‍ ഉറപ്പ് നല്‍കുന്നു. നഗരസഭ ചെയര്‍പേഴ്‌സന്‍ പ്രൊഫ പി.കെ.ശാന്തകുമാരി പാനീയമേളയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജൈവഉത്പന്നങ്ങളുടെ പ്രദര്‍ശനവും ബോധവത്കരണ പോസ്റ്റര്‍ പ്രദര്‍ശനവും പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. കൂടാതെ സൗജന്യ വൈദ്യ പരിശോധന, രക്തപരിശോധന, എന്നിവയും നടക്കുന്നുണ്ട്. പ്രകൃതി പാനീയവും ഭക്ഷണവും തയ്യാറാക്കുന്നതിനുള്ള സൗജന്യ പരിശീലനവും ഇതൊടൊപ്പം നല്‍കുന്നുണ്ട്. ജില്ലക്ക് പുറത്തു നിന്ന് വരെയുള്ള പ്രകൃതി സ്‌നേഹികള്‍പരിപാടിക്കെത്തുന്നുണ്ട്. സെമിനാര്‍ ഈ മാസം 29ന് സമാപിക്കും.

thahani steels

Comments are closed.