ഹെൽത്തി കേരള ഹെൽത്ത് ക്യാമ്പയിനും എക്‌സ്‌പോയും നാളെ ചാവക്കാട്

ചാവക്കാട് : ആരോഗ്യപൂർണ്ണമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനായി ചാവക്കാട് നഗരസഭയും ആയുഷ് പദ്ധതിയും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ഹെൽത്തി കേരള’ ഹെൽത്ത് ക്യാമ്പയിനും എക്‌സ്‌പോയും മാർച്ച് 14, ശനിയാഴ്ച നടക്കും. ചാവക്കാട് നഗരസഭ ചത്വരത്തിൽ വൈകീട്ട് 4 മണിക്ക് ആരംഭിക്കുന്ന പരിപാടി എൻ.കെ. അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർമാൻ എ.എച്ച് അക്ബർ ചടങ്ങിൽ അധ്യക്ഷത വഹിക്കും.

അലോപ്പതി, ആയുർവേദം, ഹോമിയോപ്പതി എന്നീ ചികിത്സാ വിഭാഗങ്ങളിലെ വിദഗ്ദ്ധർ നയിക്കുന്ന പ്രഭാഷണങ്ങളും ആരോഗ്യ ക്ലാസുകളും നടക്കും. ഫുഡ് എക്‌സ്‌പോ പരിപാടിയുടെ പ്രധാന ആകർഷണമായിരിക്കും. പ്രത്യേക ഇഫ്താർ വിരുന്നും ചാവക്കാട് നഗരസഭ ചത്വരത്തിൽ ഒരുക്കിയിട്ടുണ്ട്.
വല്ലഭട്ട കളരിയുടെ കളരിപ്പയറ്റ് പ്രദർശനവും, യോഗ ഡാൻസും, മലബാറി ‘ ബാൻഡ് അവതരിപ്പിക്കുന്ന ഗ്രാൻഡ് പിയാനോ ലൈവ് മ്യൂസിക്കും, വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറും.

Comments are closed.