Header

കെ വി ക്കെതിരെ ചെന്നിത്തലയുടെ വര്‍ഗീയ പരാമര്‍ശം – പ്രതിഷേധം കനക്കുന്നു

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ഗുരുവായൂര്‍: ഗുരുവായൂര്‍ എംഎല്‍എ കെവി അബ്ദുള്‍ ഖാദറിന് നേരെ കടുത്ത വര്‍ഗീയ പരാമര്‍ശം നടത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ പ്രതിഷേധം കനക്കുന്നു. ഗുരുവായൂരിലും, സോഷ്യല്‍ മീഡിയയിലും ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
‘അബ്ദുല്‍ ഖാദറിനു’ ഗുരുവായൂരിലുള്ള പ്രസാദ ഊട്ടിനെ കുറിച്ച്‌ പറയാന്‍ എന്തവകാശം എന്ന വര്‍ഗീയ വിഷം ചീറ്റുന്ന ചോദ്യമാണ് ചെന്നിത്തല ഒരു അറപ്പും കൂടാതെ സഭയില്‍ ചോദിച്ചത്.
കഴിഞ്ഞ ദിവസം ഗരുവായൂര്‍ ക്ഷേത്രത്തിലേക്ക് കൊണ്ടുവന്ന കുടിവെള്ളം ടാങ്കര്‍ തടഞ്ഞു നിര്‍ത്തി ചിലര്‍ ഒഴുക്കി കളഞ്ഞിരുന്നു. ഇക്കാര്യം ചെന്നിത്തല സഭയില്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ രണ്ട് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ആണ് കുടിവെള്ളം കൊണ്ടുവന്നത് തടഞ്ഞത് എന്ന വിവരം അറിയിച്ചപ്പോള്‍ അതില്‍ രോഷാകുലനായാണ് ചെന്നിത്തല ഗുരുവായൂര്‍ എംഎല്‍എ അബ്ദുള്‍ ഖാദറിന് നേരെ കനത്ത വര്‍ഗീയ പരാമര്‍ശം നടത്തിയത്.
അബ്ദുള്‍ ഖാദറിന് ഗുരുവായൂരെ കാര്യത്തില്‍ ഇടപെടാന്‍ എന്താണ് അവകാശം എന്നായിരുന്നു ചെന്നിത്തലയുടെ ചോദ്യം. എംഎല്‍എ ആയ അബ്ദുള്‍ ഖാദര്‍ മുസ്ലീമായതിനാലാണ് ചെന്നിത്തല ഇങ്ങനെ ചോദിച്ചത് എന്നാണ് വിമര്‍ശനം ഉയരുന്നത്.
കഴിഞ്ഞ ദിവസവും തൈക്കാട് നിന്നും വെള്ളമൂറ്റുന്നത് തുടരുന്നതില്‍ പ്രതിഷേധിച്ച് ചെയര്‍പേഴ്സന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഗുരുവായൂര്‍ കൌണ്‍സില്‍ യോഗത്തില്‍ നിന്നും യുഡിഎഫ് അംഗങ്ങള്‍ ഇറങ്ങിപ്പോയിരുന്നു. ഹോട്ടല്‍ ലോഡ്ജ് ഉടമകളുമായുള്ള ചെയര്‍മാന്റെ അവിശുദ്ധ കൂട്ടുകെട്ടാണ് ഗുരുവായൂരിലേക്ക് വെള്ളം കൊണ്ടുവരുന്നത് തുടരാന്‍ കാരണം എന്നായിരുന്നു ഇവരുടെ ആരോപണം. സ്വന്തം പാര്‍ട്ടി ഗുരുവായൂരെടുത്ത നിലപാടറിയാതെയായിരുന്നു രമേശ്‌ ചെന്നിത്തലയുടെ നിയമസഭയിലെ ചോദ്യം. എന്നാല്‍ കോണ്ഗ്രസ് കൌണ്‍സിലര്‍മാര്‍ തന്നെയാണ് വെള്ളം തടയുന്നതിന് മുന്നിലെന്ന് വ്യകതമാക്കുന്നതായിരുന്നു കെ വി അബ്ദുള്‍ഖാദറിന്‍റെ മറുപടി.
രമേശ്‌ ചെന്നിത്തലയുടെ വര്‍ഗീയ പരാമര്‍ശത്തിനെതിരെ ഡിവൈ എഫ്‌ഐ പ്രവര്‍ത്തകര്‍ ഗുരുവായൂരില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. മുതുവട്ടൂരില്‍നിന്നാരംഭിച്ച പ്രകടനത്തിന് ശേഷം കിഴക്കെ നടയില്‍ ചേര്‍ന്ന പൊതുയോഗം സിപിഐ എം ചാവക്കാട് ഏരിയാ സെക്രട്ടറി എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. വി അനൂപ് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം കെ കെ മുബാറക്, കെ എല്‍ മഹേഷ്, എറിന്‍ ആന്റണി, കെ നസീര്‍,ടി എം ഷഫീഖ്,ഹാഷിം തയ്യില്‍. എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി കെ വി വിവിധ് സ്വാഗതവും കെ എന്‍ രാജേഷ് നന്ദിയും പറഞ്ഞു.

[/et_pb_text][et_pb_image admin_label=”Image” src=”https://chavakkadonline.com/wp/wp-content/uploads/2017/03/dyfi-protest-gvr.jpg” alt=”ഗുരുവായൂര്‍ എം എല്‍ എ കെ വി അബ്ദുള്‍ ഖാദറിനെതിരായ രമേശ് ചെന്നിത്തലയുടെ പരാമര്‍ശത്തിനെതിരെ ഡിവൈ എഫ്‌ഐ ഗുരുവായൂരില്‍ നടത്തിയ പ്രതിഷേധയോഗം സിപിഐ എം ചാവക്കാട് ഏരിയാ സെക്രട്ടറി എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യുന്നു” title_text=”ഗുരുവായൂര്‍ എം എല്‍ എ കെ വി അബ്ദുള്‍ ഖാദറിനെതിരായ രമേശ് ചെന്നിത്തലയുടെ പരാമര്‍ശത്തിനെതിരെ ഡിവൈ എഫ്‌ഐ ഗുരുവായൂരില്‍ നടത്തിയ പ്രതിഷേധയോഗം സിപിഐ എം ചാവക്കാട് ഏരിയാ സെക്രട്ടറി എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യുന്നു” show_in_lightbox=”off” url_new_window=”off” use_overlay=”off” animation=”off” sticky=”off” align=”left” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid” /][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ഗുരുവായൂര്‍ എം എല്‍ എ കെ വി അബ്ദുള്‍ ഖാദറിനെതിരായ രമേശ് ചെന്നിത്തലയുടെ പരാമര്‍ശത്തിനെതിരെ ഡിവൈ എഫ്‌ഐ ഗുരുവായൂരില്‍ നടത്തിയ പ്രതിഷേധയോഗം സിപിഐ എം ചാവക്കാട് ഏരിയാ സെക്രട്ടറി എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യുന്നു

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.