mehandi new

കനത്ത മഴ- ചേറ്റുവയുടെ പല ഭാഗങ്ങളിലും ശക്തമായ വെള്ളകെട്ട്

fairy tale

വി അബ്ദു

planet fashion

ചേറ്റുവ: മഴ കനത്തതോടെ ചേറ്റുവ എംഇഎസ്, ചുള്ളിപ്പടിക്ക് പടിഞ്ഞാറ് വശം ഉയർന്ന പ്രദേശങ്ങളിൽ വീടികളും, കൃഷിസ്ഥലങ്ങളും വെള്ളം കയറി കിടക്കുകയാണ്.

ചുള്ളിപടിയിൽ നിന്നും പടിഞ്ഞാറോട്ട് പോകുന്ന റോഡ് മുഴുവൻ വെള്ളം കെട്ടി നില്കുന്നതിനാൽ വാഹനങ്ങൾക്കൊന്നും പോകുവാൻ കഴിയാത്ത അവസ്ഥയിലാണ്. മഴകാലമായാൽ വെള്ളകെട്ട് അനുഭവപ്പെടാൻ തുടങ്ങീട്ട് വർഷങ്ങളായെങ്കിലും ഇതിനൊരു ശാശ്വത പരിഹാരം കാണാൻ ഇതുവരേയും കഴിഞ്ഞിട്ടില്ല. ഏക്കറ് കണക്കിന് പറമ്പുകളിൽ തെങ്ങുകൾക്ക് തടം കോരി ഇട്ട വളമെല്ലാം മഴയിൽ ഒലിച്ച് പോയി.

വീടുകൾക്ക് ചുറ്റും വെള്ളം കെട്ടി നില്ക്കുന്നതിനാൽ കക്കൂസ് ടാങ്കുകളിൽ വെള്ളം നിറഞ്ഞ് കവിഞ്ഞ് ഒഴുകാറായി. കൊറോണ ഭീതിക്കിടെ മറ്റു പകർച്ചവ്യാധികൾ കൂടി വന്നാൽ ജീവിതം ദുരിതപൂർണ്ണമാവും.

എത്രയും പെട്ടെന്ന് ഇതിനൊരു ശാശ്വത പരിഹാരം കാണാൻ അധികൃതർ തയ്യാറാകണമെന്ന് പരിസരവാസികൾ ആവശ്യപ്പെട്ടു.

Macare 25 mar

Comments are closed.