തെരുവില്‍ അലഞ്ഞ വയോധികന് ജീവകാരുണ്യ പ്രവര്‍ത്തകരും പോലീസും സഹായമേകി
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2em” use_border_color=”off” border_color=”#ffffff” border_style=”solid”]
ചാവക്കാട് : മനോവൈകല്യം ബാധിച്ച് തെരുവില്‍ അലഞ്ഞ വയോധികന് ജീവകാരുണ്യ പ്രവര്‍ത്തകരും പോലീസും സഹായമേകി. മുതുവട്ടൂര്‍ സെന്ററില്‍ കടകളുടെ ഉമ്മറത്തിരിരുന്നിരുന്ന അറുപത്തിയഞ്ചുകാരനാണ് പാലയൂര്‍ ഇമ്മാനുവേല്‍ ജീവകാരുണ്യ പ്രവര്‍ത്തന സമിതി ഡയറക്ടര്‍ സി എല്‍ ജേക്കബിന്റെ നേതൃത്വത്തത്തില്‍ സഹായമേകിയത്. ഗുരുവായൂര്‍ പോലീസിന്റെ സഹായത്തോടെ ചാവക്കാട് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവുപ്രകാരമാണ് വയോധികനെ തെരുവില്‍ നിന്നും ഏറ്റെടുത്തത്. രോഗം മൂര്‍ഛിച്ചച്ചതിനാല്‍ ഇയാളെ തൃശൂര്‍ സര്‍ക്കാര്‍ മാനസിക രോഗാശുപത്രിയില്‍ പ്രവേശിച്ചു. ഇന്നലെ ഉച്ചയോടൈയാണ് പോലീസ് സഹായത്തോടൈ ജേക്കബ് എത്തിയത്. വാഹനത്തില്‍ കയറാതെ അക്രമാസക്തനായ വയോധികനെ പോലീസും നാട്ടുകാരും ജേക്കബും അനുനയിപ്പിച്ചാണ് കൊണ്ടുപോയത്. ആദ്യം പിള്ളക്കാട്ടുള്ള പുനരധിവാസ കേന്ദ്രത്തിലേയ്ക്ക് കൊണ്ടുപോയെങ്കിലും അവിടെ പ്രവേശിക്കാന്‍ തയ്യാറായില്ല. തുടര്‍ന്നാണ് മാനസിക രോഗാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം ഭേദമായാല്‍ താമസസൌകര്യം ഒരുക്കുമെന്ന് ജേക്കബ് പറഞ്ഞു. ചാവക്കാടിനടുത്ത പ്രദേശവാസിയായ വയോധികന്‍ മൂന്നുമാസമായിചാവക്കാട്ടെ തെരുവില്‍ അലയുന്നു. മുതുവട്ടൂരിലെ ഒരു ഡോക്ടറുടെ ചികില്‍സയിലായിരുന്നു. മരുന്നു കഴിക്കുന്നത് നിറുത്തിയതോടെയാണ് രോഗം മൂര്‍ഛിച്ചത്. പകല്‍ മുഴുവന്‍ അലഞ്ഞഞ്ഞുനടക്കും. രാത്രി എതെങ്കിലും കെട്ടിടത്തില്‍ വന്നുറങ്ങും. ബന്ധുക്കളെ പോലീസ് വിവരമറിയിച്ചിട്ടുണ്ട്
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]
Comments are closed.