mehandi new

എം.പി വാക്ക് പാലിച്ചു-അഴിമുഖത്ത് ലംബ വിളക്ക് യാഥാർത്ഥ്യമായി

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

കടപ്പുറം: മുനക്കകടവ് അഴിമുഖത്ത് പ്രകാശം പരത്താൻ അഞ്ച് ലക്ഷത്തിൻറെ വിളക്ക് യാതാർത്ഥ്യമായി.
സന്ധ്യായായൽ ഇരുട്ട് മുറ്റി കടലിലെ മത്സ്യ ബന്ധന ബോട്ടുകാർക്കും കടപ്പുറത്തെ സഞ്ചാരികൾക്കും ദുരിതമുണ്ടാക്കിയ മുനക്കകടവ്‌ അഴിമുഖത്ത്‌ ഹൈമാസ്‌റ്റ്‌ ലൈറ്റ്‌ എന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. കഴിഞ്ഞ വർഷം പുലി മുട്ടിൽ ഇടിച്ച് ബോട്ട് തകർന്നതിനെതുടര്‍ന്ന് പഞ്ചായത്ത് ജനപ്രതിനിധികള്‍ ആവശ്യം വീണ്ടും ഉന്നയിച്ചപ്പോഴാണ് ജയദേവൻ എം.പി ലംബവിളക്കിന് വാഗ്ദാനം നൽകിയത്. എം.പി യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന്‌ 5 ലക്ഷം രുപ ചിലവഴിച്ചാണ്‌ ഹൈമാസ്‌റ്റ്‌ ലൈറ്റ്‌ സ്ഥാപിക്കാൻ തീരുമാനിച്ചത്. ഇത് സംബന്ധിച്ച് വാർത്തയും വന്നിരുന്നു.
കടപ്പുറത്ത് നടന്ന ഉദ്ഘാടന വേളയിൽ വിളക്കിൻറെ സ്വിച്ച്‌ ഓണ്‍ കർമ്മം എം.പി തന്നെ നിർവഹിച്ചു. കടപ്പുറം പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.എം.മുജീബ്‌ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്‌ മെമ്പർ ഹസീന താജുദ്ധീന്‍ മുഖ്യ അതിഥിയായി. പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ മൂക്കന്‍ കാഞ്ചന, ബ്ലോക്ക്‌ മെമ്പർ ഷാജിത ഹംസ, മെമ്പർമാരായ വി.എം മനാഫ്‌, കെ.ഡി വീരമണി, പി.എ അഷ്‌ക്കർഅലി, പി.വി ഉമ്മർകുഞ്ഞി, ഷാലിമ സുബൈർ, റസിയ അമ്പലത്ത്‌വീട്ടില്‍, പൊതു പ്രവർത്തകരായ ഏ.കെ അർജുനന്‍, പി.എസ്‌ അബൂബക്കർ, കെ.എം.സെയ്‌തുമുഹമ്മദ്‌, തേർ കണ്ണന്‍ എന്നിവർപങ്കെടുത്തു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.