ചാവക്കാട് : പോലീസ് പിടിച്ചെടുക്കുന്ന  വാഹനങ്ങള്‍ പോലീസ് സേ്റ്റഷന്‍ പരിസരത്തെ റോഡുകളില്‍  നിരത്തിയിട്ട് ജനങ്ങളെ ബുദധിമുട്ടിക്കുന്നത് തടഞ്ഞു കൊണ്ട് ഹൈക്കോടതി ഉത്തരവ്. വടക്കേകാട് പോലീസ് സേറ്റ്ഷന്‍ പരിസരത്തെ റോഡിന്‍റെ വശങ്ങളിലായി പോലീസ് പലകേസുകളിലായി പിടിച്ചെടുത്ത വാഹനങ്ങള്‍  നിരത്തിയിട്ടിട്ടുള്ളത് പൊതു ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുള്ളതിനാല്‍  അവിടെ നിന്നും മാറ്റണമെന്നാവശ്യപ്പെട്ട്  പുന്നയൂര്‍കുളം ചെറായി അമ്മാശം വീട്ടില്‍ രാജേഷ് എ നായര്‍ സമര്‍പ്പിച്ച ഹര്‍ജിയിന്‍മേലാണ് ഹൈക്കോടതി ആക്ടിംഗ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ്, ജസ്റ്റിസ് കെ ജയശങ്കരന്‍ നമ്പ്യാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഉത്തരവുപുറപ്പെടുവിച്ചത്.  ചീഫ് സെക്രട്ടറി, പോലീസ് കമ്മീഷണര്‍, പോലീസ് സൂപ്രണ്ട്, വടക്കേകാട് എസ് ഐ, ആര്‍ ഡി ഒ,  പി ഡബ്‌ളിയുഡി അഅസിസ്റ്റന്റ് എഞ്ചിനിയര്‍, ജില്ല കളക്ടര്‍ എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് രാജേഷ് എ നായര്‍ അഡ്വ കെ നന്ദിനി മുഖേനെ ഹൈക്കോടതിയെ സമീപിച്ചത്. ഒരുമാസത്തിനുള്ളില്‍ വാഹനങ്ങള്‍ റോഡുവശങ്ങളില്‍ നിന്നും മാറ്റണമെന്ന് ഉത്തരവില്‍ ആവശ്യപ്പെട്ടിട്ടുണ്ട്