mehandi new

കുറഞ്ഞ ചെലവിൽ അതിവേഗ ഇന്റർനെറ്റ് – ഗുരുവായൂർ നിയോജക മണ്ഡലത്തിൽ 100 കുടുംബങ്ങൾക്ക് കെ ഫോൺ

fairy tale

ചാവക്കാട് : കുറഞ്ഞ ചെലവിൽ അതിവേഗ ഇൻറർനെറ്റ് ലഭ്യമാക്കുന്ന സർക്കാരിന്റെ കെ ഫോൺ സൗജന്യ കണക്ഷൻ പദ്ധതിയിൽ ഗുരുവായൂർ നിയോജക മണ്ഡലത്തിൽ 100 കുടുംബങ്ങൾക്ക് കണക്ഷൻ നൽകും. എൻ കെ അക്ബര്‍ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ചാവക്കാട്, ഗുരുവായൂർ നഗരസഭകൾക്ക് 14 വീതം കണക്ഷനുകളും മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളൾക്ക് 12 വീതവും കണക്ഷനുകളുമാണ് നൽകുക. പദ്ധതിയുടെ നോഡൽ ഓഫീസറായി ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

പ്രൊഫഷണൽ കോഴ്സുകൾ പഠിക്കുന്ന വർ, ഉന്നത വിദ്യാഭ്യാസ പഠനം നടത്തുന്ന വിദ്യാർത്ഥികളുള്ള കുടുംബങ്ങൾ എന്നിവർക്കാണ് പദ്ധതി മുൻഗണ നൽകുന്നത്. പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്ക് പഞ്ചായത്ത് തലത്തിൽ രണ്ട് വീതം കണക്ഷനുകളും മുനിസിപ്പാലിറ്റി തലത്തിൽ മൂന്ന് വീതം കണക്ഷനുകളും നൽകും. മണ്ഡലത്തിലെ
എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ഒക്ടോബർ 30 ന് മുമ്പായി പദ്ധതിയിൽ അർഹരായവരെ കണ്ടെത്തിയ ലിസ്റ്റ് നോഡൽ ഓഫീസറെ ഏൽപ്പിക്കണമെന്നും യോഗം തീരുമാനിച്ചു.

ചാവക്കാട് നഗരസഭാ ഹാളിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിസ്രിരിയ മുസ്ത്താക്കലി, b പഞ്ചായത്ത് പ്രസിഡന്റുമാരായ ടിവി സുരേന്ദ്രൻ, മെമ്പർമാർ, പഞ്ചായത്ത് സെക്രട്ടറിമാർ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയവർ പങ്കെടുത്തു.

Royal footwear

Comments are closed.