ജമാഅത്തെ ഇസ്ലാമി വടക്കേകാട് ഏരിയ പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു:

ചമ്മനൂർ: ‘ഇസ്ലാമിക പ്രതിനിധാനത്തിന്റെ കർമസാക്ഷ്യം’ എന്ന പ്രമേയത്തിൽ ഡിസംബർ 12-ന് ചമ്മനൂരിൽ നടക്കുന്ന ജമാഅത്തെ ഇസ്ലാമി വടക്കേകാട് ഏരിയ സമ്മേളനത്തിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു. ചമ്മനൂരിലെ അമൽ സ്കൂളിന് സമീപമുള്ള ധർമ ഓപ്പൺ ഗ്രൗണ്ടിലാണ് വിപുലമായ ഏരിയ സമ്മേളനം നടക്കുന്നത്.ധർമ ഓഡിറ്റോറിയത്തിൽ നടന്ന കൺവെൻഷൻ ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് മുനീർ വരന്തരപ്പിള്ളി ഉദ്ഘാടനം ചെയ്തു. എം.കെ. നജീബ് ഖുർആൻ ക്ലാസിന് നേതൃത്വം നൽകി. സമ്മേളനത്തിന്റെ ജനറൽ കൺവീനർ കെ.പി. ഉമ്മർ വിവിധ വകുപ്പുകളുടെ ആസൂത്രണങ്ങളും പ്രവർത്തനക്രമങ്ങളും ഒരുക്കങ്ങളും വിശദീകരിച്ചു.ഏരിയ പ്രസിഡന്റ് ഒ.എം. നിയാസ് അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ജലീൽ സ്വാഗതം ആശംസിച്ചു. കെ.എച്ച്. മുഹമ്മദലി സമാപന പ്രസംഗം നിർവഹിച്ചു.ഇസ്ലാമിക മൂല്യങ്ങളുടെ സാമൂഹിക പ്രതിനിധാനം പ്രവർത്തനങ്ങളിലൂടെ അടയാളപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന ഏരിയ സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനായി വിവിധ വകുപ്പുകളുടെ ഏകോപനവും തുടർപ്രവർത്തനങ്ങളും കൺവെൻഷൻ ചർച്ച ചെയ്തു.ഫോട്ടോ ക്യാപ്ഷൻ: ജമാഅത്തെ ഇസ്ലാമി വടക്കേകാട് ഏരിയ പ്രവർത്തക കൺവെൻഷൻ ജില്ലാ പ്രസിഡന്റ് മുനീർ വരന്തരപ്പിള്ളി ഉദ്ഘാടനം ചെയ്യുന്നു.




Comments are closed.