mehandi new

ചാവക്കാട് ഹയാത്ത്‌ ആശുപത്രിയിൽ ഹോം കെയർ ഡിപ്പാർട്മെന്റ് പ്രവർത്തനം ആരംഭിച്ചു

fairy tale

ചാവക്കാട് : കഴിഞ്ഞ അഞ്ചു വർഷക്കാലമായി ആതുരസേവന രംഗത്ത് പ്രവർത്തിച്ചു വരുന്ന ചാവക്കാട് ഹയാത്ത്‌ ആശുപത്രിയിൽ ഹയാത്ത് ഹോം കെയർ ഡിപ്പാർട്മെന്റ് പ്രവർത്തനം ആരംഭിച്ചു.

planet fashion

ആശുപത്രിയിൽ എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ളവർക്കും ആരോഗ്യ പരിപാലനം ആവശ്യമുള്ളവർക്കും വീടുകളിൽ എത്തി പരിചരണം നൽകുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.

ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജാ പ്രശാന്ത് ഫ്ലാഗ് ഓഫ്‌ ചെയ്ത ചടങ്ങിൽ ഹയാത്ത് ഹോസ്പിറ്റൽ എം ഡി ഡോക്ടർ ഷൗജാദ് മുഹമ്മദ്‌, കൗൺസിലർ കെ. വി സത്താർ, ഡോക്ടർ അനൂപ് എൻ, ഹയാത്ത് ഹോസ്പിറ്റൽ ജനറൽ മാനേജർ ശാക്കിർ, ഓപ്പറേഷൻ മാനേജർ മുകുന്ദൻ വി, അനീഷ് പാലയൂർ എന്നിവർ പങ്കെടുത്തു.

ഹോംകെയർ സേവനങ്ങൾ ആവശ്യമുള്ളവർ +91 99950 57075 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Jan oushadi muthuvatur

Comments are closed.