mehandi new

ബിനോയ്‌ തോമസിന്റെ കുടുംബത്തിന് വീട് – അടിയന്തിര കൗൺസിൽ ചേരാൻ നഗരസഭക്ക് മന്ത്രിയുടെ നിർദേശം

fairy tale

ചാവക്കാട് : കുവൈറ് അഗ്നിബാധയിൽ മരിച്ച ബിനോയ്‌ തോമസിന്റെ കുടുംബത്തിന് വീട് നിർമ്മാണത്തിനുള്ള നടപടികൾ വേഗത്തിലാക്കുവാൻ  നഗരസഭയുടെ അടിയന്തിര കൗൺസിൽ 20 ന് ചേരാൻ നിർദേശം നൽകി റവന്യു മന്ത്രി കെ രാജൻ. ഇന്ന് രാവിലെ ബിനോയ്‌ തോമസിന്റെ തെക്കൻ പാലയൂരിലുള്ള വീട്ടിലെത്തി കുടുംബത്തെ സന്ദർശിച്ച മന്ത്രി സർക്കാരിന്റെ ഭാഗത്തു നിന്ന് കുടുംബത്തിന് കിട്ടേണ്ട എല്ലാ സഹായങ്ങളുടെയും നടപടി ക്രമങ്ങൾ വേഗത്തിലാക്കുവാൻ ഇടപെടുമെന്ന് അറിയിച്ചു. ആരോഗ്യ മന്ത്രിയുടെ കുവൈത്ത് യാത്ര റദ്ധാക്കിയ കേന്ദ്ര നടപടി തികച്ചും മോശമാണെന്നും മന്ത്രി പറഞ്ഞു. 

planet fashion

ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ, ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത്‌, മുൻ മന്ത്രി വി എസ് സുനിൽകുമാർ, ഡെപ്യൂട്ടി തഹസീൽദാർ കെ ജെ തോമസ്,  ഗുരുവായൂർ വില്ലേജ് ഓഫീസർ കെ എ അനിൽകുമാർ,  അഡിഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റർ ടി മുരളീധരൻ, സിപിഐ ജില്ലാ സെക്രട്ടറി കെ. കെ  വത്സ രാജ്, വാർഡ് കൗൺസിലർ മാരായ സുപ്രിയ രാമചന്ദ്രൻ, ഷാഹിന സലിം, പൊതു പ്രവർത്തകരായ അഡ്വക്കറ്റ് ബഷീർ, അശോകൻ, നൗഷാദ് തെക്കുമ്പുറം, അനീഷ്‌ പാലയൂർ, ആസിഫ് വലിയകത്ത്, പി കെ സലീം എന്നിവർ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

Unani banner ad

Comments are closed.