mehandi new

ഏഴാംക്ലാസ് വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ അധ്യാപകന്‍ അറസ്റ്റില്‍

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ahammadh kabeerചാവക്കാട്: എഴാംക്ലാസ് വിദ്യാര്‍ത്ഥിയെ ക്ലാസ് മുറിയില്‍ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. ഒരുമനയൂര്‍ ഐ.ഡി.സി.സ്‌കൂളിലെ അറബി
അധ്യാപകനായ പട്ടാമ്പി നാട്യമംഗലം പിയംതടത്തില്‍ വീട്ടില്‍ അഹമ്മദ് കബീറി(30)നെയാണ് ചാവക്കാട് എസ്.ഐ. എം.കെ.രമേഷ്, എ.എസ്.ഐ അനില്‍ മാത്യു എന്നിവരുടെ നേതൃത്വത്തില്‍
അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകീട്ട് സ്‌കൂളിലെ ക്ലാസ്മുറിയില്‍ വെച്ചാണ് ഇയാള്‍ 12-കാരനായ വിദ്യാര്‍ത്ഥിയെ പീഡനത്തിനിരയാക്കിയത്. പീഡനം നടന്നതിന്റെ തലേന്ന് അടുത്ത ദിവസം
സ്‌കൂള്‍ സമയത്തിന് ശേഷം സ്‌പെഷ്യല്‍ ക്ലാസ് ഉണ്ടാവും എന്ന് പറഞ്ഞാണ് പ്രതി വിദ്യാര്‍ത്ഥിയെ സ്‌കൂള്‍ സമയം കഴിഞ്ഞും ക്ലാസ്മുറിയില്‍ തന്നെ ഇരുത്തിയത്. മറ്റൊരു വിദ്യാര്‍ത്ഥിക്കും
സ്‌പെഷല്‍ക്ലാസ് ഉണ്ടാകുമെന്നായിരുന്നു ഇയാള്‍ വിദ്യാര്‍ത്ഥിയോട് പറഞ്ഞിരുന്നത്. എന്നാല്‍ പീഡനത്തിനിരയായ വിദ്യാര്‍ത്ഥി മാത്രമാണ് സ്‌പെഷ്യല്‍ ക്ലാസിന് ഉണ്ടായിരുത്. സ്‌കൂള്‍
സമയം കഴിഞ്ഞ് സ്‌പെഷല്‍ക്ലാസ് നടത്തുന്ന വിവരം ഇയാള്‍ സ്‌കൂള്‍ അധികൃതരെ അറിയിച്ചിരുന്നില്ല. പീഡനത്തിനിരയായ വിദ്യാര്‍ത്ഥി വൈകീട്ട് വീട്ടിലെത്തി മാതാപിതാക്കളോട് സ്‌കൂളില്‍
നടന്ന കാര്യങ്ങള്‍ പറഞ്ഞപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. ഇതിനെ തുടര്‍ന്ന്‍ മാതാപിതാക്കള്‍ അധ്യാപകനെതിരെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സി.പി.ഒ.മാരായ
ഷെജീര്‍, ജിജില്‍ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

planet fashion

Comments are closed.