mehandi new

ദര്‍സ് വിദ്യാര്‍ത്ഥികളെ പ്രകൃതിവിരുദ്ധ പീഢനത്തിനിരയാക്കിയ മുദരിസും മക്കളും അറസ്റ്റില്‍

fairy tale

ചാവക്കാട്: ദര്‍സ് വിദ്യാര്‍ത്ഥികളെ പ്രകൃതിവിരുദ്ധ പീഢനത്തിനിരയാക്കിയ മുദരിസ് രണ്ട് പുത്രന്‍മാര്‍ക്കൊപ്പം അറസ്റ്റില്‍.
മലപ്പുറം വണ്ടൂര്‍ എറിയാട് വടക്കേതൊടി മുഹമ്മദ് സൈനി (50), ഇയാളുടെ മക്കളായ സുഹൈല്‍ (21), മിതിലാജ്(18)എന്നിവരെയാണ് ചാവക്കാട് സി. ഐ കെ.ജി.സുരേഷ്, എസ് ഐ എം. കെ രമേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ചാവക്കാട് മണത്തല പള്ളി ദര്‍സില്‍ പല ജില്ലകളില്‍ നിന്നായി താമസിച്ചു പഠിക്കുന്ന 13ഉും 14ഉും വയസ്സുള്ള വിദ്യാര്‍ത്ഥികളെയാണ് മുഹമ്മദ് സൈനിയും ഇതേ ദര്‍സിലെ വിദ്യാര്‍ത്ഥികളായ ഇയാളുടെ മക്കളും പ്രകൃതിവിരുദ്ധ പീഡനത്തിനിരായാക്കിയതെന്നു പൊലീസ് അറിയിച്ചു.
പ്രതി മുഹമ്മദ് സൈനി 15 വര്‍ഷമായി ഇവിടെ അധ്യാപകനാണ്. പീ്ഡനത്തിനിരയായ വിദ്യാര്‍ത്ഥികള്‍ ഇക്കഴിഞ്ഞ റമാദാന്‍ അവധിക്ക് നാട്ടില്‍ പോയി പെരുന്നാള്‍ കഴിഞ്ഞ് തിരികെ വരാന്‍ മടിച്ചതിനെക്കുറിച്ചുള്ള വീട്ടുകാരുടെ അന്വേഷണമാണ് ഗുരുനാഥന്റെയും മക്കളുടേയും പീഡന വിവരം പുറത്തറിയാന്‍ കാരണമായത്. വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്ക്കൂളിലെ അധ്യാപകരോടും ഇവര്‍ പീഡനത്തിനിരയായ വിവരം പറഞ്ഞു. സ്ക്കൂള്‍ അധികൃതര്‍ വിവരം പോലീസിനു കൈമാറിയതിനെ തുടര്‍ന്നാണ് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്. പീഡനത്തിനിരയായ വിദ്യാര്‍ത്ഥികളില്‍ നിന്നും പൊലീസ് മൊഴിയെടുത്തു. പൊലീസിനു ലഭിച്ച വിവരമനുസരിച്ച് മൂന്നു കുട്ടികളാണ് പീഢനത്തിനിരയായിട്ടുള്ളത്. ഒരു വര്‍ഷത്തോളമായി മൂവരും കുട്ടികളെ പീഡിപ്പിക്കുന്നുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞതായി പൊലീസ് വ്യക്തമാക്കി. വെള്ളിയാഴ്ച്ച രാത്രി 10 ഓടെയാണ് പള്ളിയിലത്തെിയ പൊലീസ് പ്രതികളെ കസ്റ്റഡിയെലടുത്തത്. കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പീഡനത്തിനിരായായിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

 

planet fashion

ഫോട്ടോ : അറസ്റ്റിലായ മുഹമ്മദ്‌ സൈനിയും മക്കള്‍ സുഹൈലും മിതിലാജും

Macare health second

Comments are closed.