Header

വയോജനങ്ങളെ ആദരിച്ചു – കിടപ്പുരോഗികൾക്ക് സാന്ത്വനമേകി – ഗുരുവായൂർ സെന്റ് വിൻസന്റ് ഡിപോൾ സംഘടന

ഗുരുവായൂർ: സെന്റ് ആന്റണീസ് ഇടവക സെന്റ്‌ വിൻസെന്റ് ഡീപോൾ സംഘടനയുടെ ആഭിമുഖ്യത്തിൽ എഴുപതു വയസ്സിനു മുകളിൽ പ്രായമായവരെ ആദരിച്ചു. പ്രയാധിക്യത്താൽ അവശതയനുഭവിക്കുന്ന കിടപ്പുരോഗികൾക്ക് മെഡിക്കൽ പരിശോധന ക്യാമ്പ് നടത്തി.
ദേവാലയത്തിൽ നടന്ന പ്രത്യേക പ്രാർത്ഥനകൾക്കും വിശുദ്ധ കുർബാനക്കും വികാരി ഫാ. പ്രിന്റോ കുളങ്ങര മുഖ്യകാർമ്മികത്വം വഹിച്ചു.

സംഘടനയുടെ 49 മത് വാർഷിക സമ്മേളനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച പൊതുസമ്മേളനം പാലയൂർ ഏരിയ കൗൺസിൽ പ്രസിഡണ്ട് റീന ജെയിംസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് ഫ്രാൻസി പുലിക്കോട്ടിൽ അധ്യക്ഷത വഹിച്ചു. ഏരിയ കൗൺസിൽ സെക്രട്ടറി എ.സി ജോസഫ്, ട്രസ്റ്റി വി.വി ജോസ്, സിജി സ്റ്റീഫൻ, ടി. ടി.സെബു, മേഴ്സി ജോയ്, എം.എഫ്. നിക്സൺ, ഷീജ ജിഷോ, സ്റ്റീഫൻ ജോസ് എന്നിവർ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും സ്നേഹവിരുന്നും ഉണ്ടായിരുന്നു.

മെഡിക്കൽ ക്യാമ്പിന് ഡോ. വിനോയ് വിൻസെന്റ്‌, ജിജി സേവിയർ എന്നിവരും ക്യാമ്പിനു പി. ഐ. ലാസർ മാസ്റ്റർ, ജോസഫ് മുളക്കൽ, പി. വി. വിൻസെന്റ്, പി. ജെ. ക്രിസ്റ്റഫർ, മോളി സെബു, റീന പ്രകാശ്, എം. കെ. ആന്റണി, എം. സി. ഫ്രാൻസീസ്, എം. എഫ്. നിജു എന്നിവരും നേതൃത്വം നൽകി.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.