Header

തിരുവത്രയില്‍ ഓലമേഞ്ഞ വീട് കത്തി നശിച്ചു

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text”]

ചാവക്കാട്: തിരുവത്രയില്‍ ഓലമേഞ്ഞ വീട് കത്തി നശിച്ചു. തിരുവത്ര കോട്ടപുറം വെളിയങ്കോട് വീട്ടില്‍  യൂസഫിന്റെ വീടാണ് കത്തി നശിച്ചത്. ചൊവ്വാഴ്ച്ച  വൈകുന്നേരം നാലോടെയായിരുന്നു സംഭവം.  താബൂക്ക് കൊണ്ട്  നിര്‍മ്മിച്ച വീടിന്റെ മേല്‍ക്കൂര ഓലമേഞ്ഞതായിരുന്നു.  മേല്‍ക്കൂരയും വീടിനകത്തുണ്ടായിരുന്ന 30000  രൂപയും മൂന്നു പവന്റെ സ്വര്‍ണ്ണാഭരണം, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍, ടെലവിഷന്‍, സോഫാ സെറ്റ് ഉള്‍പ്പടെയുള്ള ഫര്‍ണീച്ചറുകള്‍‍, വീടിന്റെ ആധാരം, വാഹനത്തിന്റെ രേഖകള്‍, വസ്ത്രങ്ങള്‍ തുടങ്ങിയവയെല്ലാം അഗ്നിക്കിരയായി. തീപിടിക്കാനുണ്ടായ കാരണം അറിവായിട്ടില്ല.  യൂസഫും കുടുംബവും അമ്മാവന്റെ മരണത്തെ തുടര്‍ന്ന് പഞ്ചവടിയിലെ വീട്ടിലായിരുന്നു. വീട് കത്തുന്ന വിവരം നാട്ടുകാര്‍ അറിയിക്കുകയായിരുന്നു. സംഭവമറിഞ്ഞ് ചാവക്കാട് എസ്.ഐ എം.കെ രമേഷിന്റെ നേതൃത്വത്തില്‍  പൊലീസും, ഗുരുവായൂരില്‍ നിന്ന് അഗ്നിശമന സേനയും സ്ഥലത്തത്തെി.  എട്ട് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഉടമ യൂസഫ് പറഞ്ഞു. ദേശീയ പാതയോരത്ത്  മണത്തലയില്‍ തട്ടുകട നടത്തിയാണ് യൂസഫും കുടംബവും ജീവിക്കുന്നത്. ആകെയുള്ള സമ്പാദ്യമെല്ലാം വീടു കത്തിയതോടെ നശിച്ചതിനാല്‍  ഇനിയെന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് കുടുബം.

[/et_pb_text][et_pb_image admin_label=”Image” src=”https://chavakkadonline.com/wp/wp-content/uploads/2016/07/house-burned.jpg” show_in_lightbox=”off” url_new_window=”off” use_overlay=”off” animation=”off” sticky=”off” align=”left” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid” /][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.