മക്കളെ ഉപേക്ഷിച്ച് കടന്നുകളഞ്ഞ വീട്ടമ്മയും യുവാവും അറസ്റ്റിൽ

ഗുരുവായൂർ: മക്കളെ ഉപേക്ഷിച്ച് മറ്റൊരു യുവാവിനോടൊപ്പം കടന്നു കളഞ്ഞ വീട്ടമ്മ അറസ്റ്റിൽ. ഇവരോടൊപ്പമുണ്ടായിരുന്ന യുവാവിനെയും അറസ്റ്റ് ചെയ്തു. തൈക്കാട് പണിക്കവീട്ടിൽ തെസ്നിയെയും ഇവരോടൊപ്പമുണ്ടായിരുന്ന ആനത്താവളത്തിന് സമീപം നാലകത്ത് നിഷാദിനെയുമാണ് ഗുരുവായൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

രണ്ട് മക്കളെ ഉപേക്ഷിച്ച് തെസ്നി കടന്നുകളഞ്ഞതായാണ് പൊലീസിൽ പരാതി നൽകിയിരുന്നത്. ഗുരുവായൂർ സി.ഐ മോഹൻദാസ്, എസ്.ഐ ഹരികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Comments are closed.