
ചാവക്കാട് : ചാവക്കാടിനെ ചന്തമുള്ള ചാവക്കാടായി നിലനിർത്തുന്ന നഗരസഭയിലെ കണ്ടിജന്റ് ജീവനക്കാരെ എച്ച് എസ് മെഹന്തി ഗ്രൂപ്പ് ഓണപ്പുടവ നൽകി ആദരിച്ചു. ചാവക്കാട് മെഹന്തി വെഡിങ് മാളിൽ നടന്ന സ്നേഹാദരം 2025 ചാവക്കാട് നഗരസഭ ചെയർപേഴ്സൻ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് കെ വി അബ്ദുൽ ഹമീദ് അധ്യക്ഷത വഹിച്ചു.

വാർഡ് കൗൺസിലർ ബുഷറ ലത്തീഫ്, മാധ്യമ പ്രവർത്തകൻ കെ സി ശിവദാസ് എന്നിവർ ആശംസകൾ നേർന്നു. എച്ച് എസ് മെഹന്തി ചെയർമാൻ നാസർ സ്വാഗതവും ഡയറക്ടർ നഹാസ് നന്ദിയും പറഞ്ഞു.

Comments are closed.