ഹയർസെക്കണ്ടറി സംഘനൃത്തത്തിൽ അപ്പു മെമ്മോറിയൽ സ്കൂൾ കളിച്ചു കയറി

കലോത്സവനഗരി: ചാവക്കാട് ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ ഹയർസെക്കണ്ടറി വിഭാഗം സംഘനൃത്തത്തിൽ എ ഗ്രേഡോടുകൂടി ഒന്നാം സ്ഥാനം നേടി വി ആർ അപ്പു മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർഥികൾ.
തീ പാറും പോരാട്ടത്തിൽ പ്രാർത്ഥനയുടെ നേതൃത്വത്തിലുള്ള സംഘം മികച്ച ചുവടുകളോടെ ജില്ലതലേക്ക് യോഗ്യത നേടി.
ചടുലമായ ചുവടുകളും കൃത്യമായ ക്രമീകരണവും ഊർജ്ജസ്വലതയും സംഘനൃത്തത്തിൽ ആദ്യാന്ത്യം പ്രകടമായിരുന്നു. മത്സരിച്ച മൂന്നു ടീമുകളും എ ഗ്രേഡ് നേടി.
രാത്രി പതിനൊന്നരക്കായിരുന്നു മത്സരം. ഇതോടെ മൂന്നാം ദിവസത്തെ കല അരങ്ങിന് തിരശീല വീണു.


Comments are closed.