mehandi new

ചാവക്കാട് നഗരസഭയില്‍ മാസ് ക്ലീനിംഗിന് വന്‍ ജനപങ്കാളിത്തം

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

ചാവക്കാട് : പ്രളയബാധിത പ്രദേശങ്ങളിലെ ശുചീകരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചാവക്കാട് നഗരസഭയിലെ മാസ് ക്ലീനിംഗ് ഗുരുവായൂര്‍ എം എð എ ശ്രീ കെ വി അബ്ദുള്‍ ഖാദര്‍ ചാവക്കാട് താലൂക്കാശുപത്രി പരിസരം വൃത്തിയാക്കികൊണ്ട് നിര്‍വ്വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ ശ്രീ എന്‍ കെ അക്ബര്‍, നഗരസഭാ സെക്രട്ടറി ഡോ.ടി എന്‍ സിനി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പോള്‍ തോമസ് വി, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ജയദേവന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ചാവക്കാട് നഗരസഭയിലെ 32 വാര്‍ഡുകളിലേയും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വാര്‍ഡ് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ അതാത് വാര്‍ഡിലെ സന്നദ്ധസംഘടനാ പ്രവര്‍ത്തകരുടേയും, രാഷ്ട്രീയകക്ഷി പ്രവര്‍ത്തകരുടേയും സഹകരണത്തോടെ ആരംഭിച്ചു. ശ്രീകൃഷ്ണ കോളേജിലെ എന്‍ എസ് എസ് വോളണ്ടിയര്‍മാരും, മമ്മിയൂര്‍ എല്‍ എഫ് കോണ്‍വെന്റ് സ്‌ക്കൂളിലെ സിസ്റ്റേഴ്‌സും, നഗരസഭാ പരിധിയിലെ വിവിധ സ്‌ക്കൂളിലെ അദ്ധ്യാപകരും, കുടുംബശ്രീ പ്രവര്‍ത്തകരും, അംഗന്‍വാടി പ്രവര്‍ത്തകരും, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടേയും, താലൂക്കാശുപത്രി ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടേയും അകമഴിഞ്ഞ സഹകരണം ലഭിക്കുകയുണ്ടായി. ബഹുജനപങ്കാളിത്തത്തോടെ നടന്ന മാസ് ക്ലീനിംഗില്‍ 3200 ലധികം വളണ്ടിയര്‍മാരാണ് പങ്കെടുത്തത്. വെള്ളം ഇറങ്ങാതെ അവശേഷിക്കുന്ന വീടുകളിലെ ശുചീകരണപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുള്ള ദിവസങ്ങളിലും തുടരുന്നതാണ്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ അണുനാശിനികളും ബ്ലീച്ചിംഗ് പൗഡര്‍ തുടങ്ങിയ അത്യാവശ്യ സാമഗ്രികളും നഗരസഭാ വാര്‍ഡുകളില്‍ എത്തിച്ചിരുന്നു. ഓരോ വാര്‍ഡിലേയും ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഏകോപനചുമതല നഗരസഭാ ഉദ്യോഗസ്ഥര്‍ നിര്‍വ്വഹിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Ma care dec ad

Comments are closed.