mehandi new

ചാവക്കാട് മേഖലയില്‍ വന്‍ കവര്‍ച്ച – രണ്ടു വീടുകളില്‍ നിന്നായി 22 പവന്‍ ആഭരണവും 6000 രൂപയും കവര്‍ന്നു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text”]

ചാവക്കാട് : മോഷണം നടന്നത് രണ്ടു വീട്ടുകാരും എയര്‍പോര്‍ട്ടില്‍ പോയ സമയത്ത്. ഒരുമനയൂര്‍ കരുവാരുകുണ്ട് പുതിയവീട്ടില്‍ കാരയില്‍ അലിക്കുട്ടി, മണത്തല ബ്ലോക്കാഫീസ് പരിസരത്ത് കര്‍മ്മ മഹലില്‍ എ ടി ഹംസയുടെ വീട്ടിലുമാണ് കവര്‍ച്ച നടന്നത്. അലിക്കുട്ടിയുടെ വീട്ടില്‍ നിന്നും അലമാരയില്‍ സൂക്ഷിച്ചിരുന്ന 22 പവന്റെ ആഭരണങ്ങളും, ആയിരം രൂപയുമാണ് നഷ്ടപ്പെട്ടത്. മുന്‍ വശത്തെ വാതില്‍ പൂട്ട് തകര്‍ത്താണ് അകത്ത് കയറിയിട്ടുള്ളത്. താഴെ മുറിയില്‍ അലമാരയില്‍ ചെറിയ പെട്ടിയില്‍ സൂക്ഷിച്ചിരുന്ന മാല, വള ,മോതിരം, കമ്മല്‍, തുടങ്ങിയ ആഭരണങ്ങളാണ് നഷ്‌പ്പെട്ടത്. മുകളിലത്തെ മുറികളിലെ അലമാരകളും തകര്‍ത്ത നിലയിലാണ്. ഈ അലമാരകളില്‍ തുണിത്തരങ്ങള്‍ മാത്രമാണുണ്ടായിരുന്നത്. മൂന്ന് അലമാരകളും അഞ്ചു വാതില്‍ പൂട്ടുകളും പൊളിച്ചിട്ടുണ്ട്. ഒരു അലമാരയില്‍ ആഭരണങ്ങള്‍ സൂക്ഷീച്ചിരുന്ന പെട്ടികളെല്ലാം വാരി വലിച്ചിട്ട നിലയിലാണ്. പെട്ടിയില്‍ ഒന്നും ഉണ്ടായിരുന്നില്ല. വിദേശത്തായിരുന്ന അലിക്കുട്ടി മൂന്നുമാസം മുമ്പാണ് നാട്ടിലെത്തിയത്. ബുധനാഴ്ച പുലര്‍ച്ചെ 1 മണിക്ക് അലിക്കുട്ടിയും, ഭാര്യ മുംതാസും, ഗള്‍ഫില്‍ നിന്നും വരുന്ന മകള്‍ ഫസീലയേയും, മരുമകന്‍ യൂസഫിനെയും, കൊണ്ടുവരുന്നതിനായി നെടുമ്പാശേരിയിലേക്കു പോയതായിരുന്നു. തിരിച്ചു രാവിലെ 7 മണിക്ക് വീട്ടിലെത്തിയപ്പോഴാണ് മുന്‍വശത്തെ വാതില്‍ തുറന്നുകിടക്കുന്നത് കണ്ടത്. ഒരുമണിക്കും പുലര്‍ച്ചെ ആറുമണിക്കും ഇടയിലാണ് കവര്‍ ച്ച നടന്നിട്ടുള്ളതെന്ന് സംശയിക്കുന്നു. ദേശീയ പാതയോട് ചേര്‍ന്ന് ചുറ്റുമതില്‍ കെട്ടി റോഡില്‍ നിന്നും 50 മീറ്ററോളം പുറകിലോട്ടു മാറിയാണ് വീട് സ്ഥിതിചെയ്യുന്നത്.
മണത്തലയില്‍ ഹംസയും ഭാര്യയും ചേര്‍ന്ന് മകന്‍ മയൂഫിന്റെ ഭാര്യ ശബാന, മകള്‍ മൈശാ എന്നിരെ കൊണ്ടുവരാന്‍ നെടുമ്പാശേരിയില്‍ പോയതായിരുന്നു. ഇവര്‍ ബുധാഴ്ച പുലര്‍ച്ചെയാണ് പോയത് വീട്ടില്‍ മറ്റാരും ഇല്ലായിരുന്നു. മക്കളെല്ലാം വിദേശത്താണ്. രാവിലെ തിരിച്ചെത്തിയപ്പോഴാണ് മുന്‍വശത്തെ വാതില്‍ പൂട്ട് പൊളിച്ച നിലയില്‍ കാണപ്പെട്ടത്. മരുമകള്‍ ഉപയോഗിക്കുന്ന മുറിയില്‍ അലമാര പൊളിച്ചാണ് മോഷണം നടത്തയത്. 5000 രൂപയാണ് ഇവിടെ നിന്നും പോയത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന ചെറിയ സ്വര്‍ണാഭരണങ്ങള്‍ ഇവരുടെ ശ്രദ്ധയില്‍ പെടാത്തതിനാല്‍ നഷ്ടപ്പെട്ടിട്ടല്ല. മറ്റുമുറികളലെ അലമാരകളും മേശയും പൂട്ടിയിരുന്നില്ല. ഇതിനാല്‍ ഇവ പൊളിച്ചിട്ടില്ല. മുകളിലെ നിലയിലും അടുക്കളയിലുമെല്ലാം മോഷ്ടാക്കള്‍ പരിശോധന നടത്തിയിട്ടുണ്ട്. മുറികളിലെ അലമാരകളും വാരിവലിച്ചിട്ട നിലയിലാണ്. മതില്‍ ചാടികടന്നാണ് കവര്‍ച്ചക്കാര്‍ എത്തിയിട്ടുള്ളത് എന്ന് സംശയിക്കുന്നു. രണ്ടുപേരുടെ കാല്‍ അടയാളം മതിലിനടുത്ത് കാണുന്നുണ്ട്. വിരലടയാള വിദഗ്ദരായ ടസ്റ്റര്‍, ഇന്‍സ്‌പെക്ടര്‍പി ജി നാരായണ പ്രസാദ്, യു രാമദാസ് എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി . രണ്ടു വീടുകളിലും ഡി വൈ എസ് പി പി വിശ്വംഭരന്‍, സി ഐ കെ ജി സുരേഷ്, എസ് ഐ എം എ ബാലന്‍ , സീനിയര്‍ സി പി ഒ അബ്ദുല്‍ സലാം, സി പി ഒ മഹേഷ് എന്നിവര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി.
സമാന രീതിയിലുള്ളള്ള കവര്‍ച്ചകളാണ് രണ്ടുസ്ഥലത്തും നടന്നിട്ടുള്ളത്. ഒരേ സംഘങ്ങള്‍ തന്നെയാവും രണ്ടു കവര്‍ച്ചകള്‍ക്കും പിന്നിലെന്നാണ് നിഗമനം.

Mss conference ad poster

[/et_pb_text][et_pb_image admin_label=”Image” src=”https://chavakkadonline.com/wp/wp-content/uploads/2016/08/theft-in-manathala.jpg” show_in_lightbox=”off” url_new_window=”off” use_overlay=”off” animation=”off” sticky=”off” align=”center” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid” /][et_pb_text admin_label=”Text” background_layout=”light” text_orientation=”left” use_border_color=”off” border_color=”#ffffff” border_style=”solid”]

മോഷ്ടാക്കള്‍  മണത്തല എ ടി ഹംസയുടെ വീട്ടിലെ അലമാരകള്‍ വാരിവലിച്ചിട്ട നിലയില്‍ 

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

planet fashion

Comments are closed.