മത്തിക്കായലിൽ നൂറോളം ചാക്ക് മാലിന്യം – പ്രതിഷേധം ശക്തമാകുന്നു
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.5em” use_border_color=”off” border_color=”#ffffff” border_style=”solid”]
ചാവക്കാട് : മത്തിക്കായലിൽ മാലിന്യം തള്ളിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു.
ബ്ലാങ്ങാട് വൈലിയിൽ നിന്നും ഇരട്ടപ്പുഴയിലേക്ക് കടക്കുന്ന പാലത്തിനു സമീപത്തു നിന്നാണ് മത്തിക്കായലിലേക്ക് നൂറോളം പ്ലാസ്റ്റിക് ചാക്കിൽ നിറച്ച മാലിന്യ കെട്ടുകൾ വലിച്ചെറിഞിട്ടുളളത്.
വിവാഹ സൽക്കാരത്തിലെ വേയ്സ്റ്റുകളാണ് ചാക്കുകളിൽ.
ഗുരുവായൂരിൽ നിന്നുള്ള ഹാളുകളിലേയും ഹോട്ടലുകളിലേയും മാലിന്യമാണ് ഇതെന്ന് സംശയിക്കുന്നു. മാലിന്യ സഞ്ചികളിൽ നിന്നും ഗുരുവായൂരിലെ ചില ഹോട്ടലുകളുടെ ബില്ലുകളും കവറുകളും ലഭിച്ചിട്ടുണ്ട്.
ചെറിയ പാലത്തിൽ ലോറി നിറുത്തി മത്തി കായലിലേക്കു തള്ളിയ മാലിന്യക്കവറുകൾ നൂറു മീറ്ററോളം ഒഴുകി തടസപ്പെട്ട നിലയിൽ കിടക്കുകയാണ്. പരിസരമാകെ ദുർഗന്ധം വമിക്കുന്നുണ്ട്.
ലക്ഷകണക്കിന് രൂപ ചിലവു ചെയ്താണ്
കഴിഞ്ഞ വർഷം ജനകീയ സമിതി മത്തിക്കായൽ മാലിന്യ മുക്തമാക്കിയത്.
ചാവക്കാട് പോലീസ് സ്തലത്തെത്തി അന്വേഷണം ആരംഭിച്ചു.
മത്തിക്കായലിൽ മാലിന്യം തള്ളിയവരെ കണ്ടെത്തി ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
മാലിന്യം തള്ളിയ സംഭവത്തിൽ സിപിഐഎം കടപ്പുറം ലോക്കൽ കമ്മിറ്റി പ്രതിഷേധിച്ചു.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]
Comments are closed.