ചാവക്കാട് പുത്തൻപള്ളി ഹദ്ധാദ് ആണ്ട് നേർച്ച ദുആ മജ്‌ലിസിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു

അങ്ങാടിത്താഴം : ചാവക്കാട് മഹല്ല് പുത്തൻപള്ളി ഹദ്ധാദ് ആണ്ട് നേർച്ചയുടെ ഭാഗമായി ഇന്ന് ഹദ്ധാദ് പള്ളിയിൽ ദുആ മജ്‌ലിസ് നടന്നു. ആഴ്ചതോറും നടത്തി വരാറുള്ള അങ്ങാടിത്താഴം ഹദ്ധാദ് പള്ളിയിലെ ഹദ്ധാതിന്റെ ആണ്ട് നേർച്ചയുടെ ഭാഗമായി ചാവക്കാട് മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ ദുആ മജ്‌ലിസ് സംഘടിപ്പിച്ചു. ചാവക്കാട് മഹല്ല് ഖത്തീബ് ഹാജി കെ എം ഉമർ ഫൈസി പ്രത്യേകം ദുആ ചെയ്തു കൊണ്ട് ഉദ്ഘാടനം ചെയ്തു. ബാദുഷ തങ്ങൾ മണത്തല, അബൂബക്കർ മുസ്ലിയാർ പൈലിപുറം, അബ്ദുള്ള ബാഖവി, അബുതാഹിർ, സത്താർ ദാരിമി, അസ്‌കർ മുസ്ലിയാർ, അഷ്‌റഫ് സഖാഫി തുടങ്ങീ ഉസ്താദ് മാരും കമ്മിറ്റി അംഗങ്ങളായ നൗഷാദ് അഹമ്മു, എൻ കെ ഷംസുദീൻ, നാസർ കൊളാടി, അനീഷ് പാലയൂർ, നൗഷാദ് നെടുപറമ്പിൽ, ശിഹാബ് കാരക്കാട്, ഇല്ല്യാസ് ബുർഹാൻ, നാസർ കൊനായിൽ, ശംസുദ്ധീൻ ഷമീർ, ഷജീർ, ഹസ്സൻ ഹാജി എന്നിവർ നേതൃത്വം നൽകി. മഹല്ല് നിവാസികൾ ഉൾപ്പെടെ നിരവധി വിശ്വാസികൾ ദുആ മജ്‌ലിസിൽ പങ്കെടുത്തു. നാളെ രാവിലെ 8 മുതൽ 11 വരെ ഭക്ഷണ വിതരണം ഉണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Comments are closed.