mehandi new

പട്ടിണിരഹിത മഹല്ല് – പ്രവർത്തനങ്ങൾക്ക് തുടക്കമായി

fairy tale

കടപ്പുറം: അഞ്ചങ്ങാടി മഹല്ല് കമ്മിറ്റിക്ക് കീഴിൽ എസ്. കെ. എസ്. എസ് എഫ് യൂണിറ്റ് ആരംഭിച്ച ലുത്ഫ “പട്ടിണി രഹിത മഹല്ലിന്റെ” ആദ്യഘട്ടം മഹല്ല് ഖത്തീബ് ഷഫീക് ഫൈസി കായംകുളം ഉദ്ഘാടനം ചെയ്തു.

planet fashion

മഹല്ല് പ്രസിഡന്റ് സി എച്ച് അബ്ദുൽ റഷീദ് അദ്ധ്യക്ഷത വഹിച്ചു
ചടങ്ങിൽ വെച്ച് ഒരു മാസത്തെ ചെലവിലേക്കുള്ള ഫണ്ട് ലുത്ഫയുടെ മുഖ്യ രക്ഷധികാരിയും മഹല്ല് പ്രസിഡണ്ടുമായ സി എച്ച് അബ്ദുൽ റഷീദ് ലുത്ഫ ചെയർമാൻ എ എച്ച് ആബിദിന് കൈമാറി.

എസ്. കെ. എസ്. എസ് എഫ് ചാവക്കാട് മേഖല പ്രസിഡന്റ് ജാബിർ യമാനി മുഖ്യപ്രഭാഷണം നടത്തി. മഹല്ല് ജനറൽ സെക്രട്ടറി പി എം മുജീബ്, പി ഹസൈനാർ ഹാജി, ഉസ്മാൻ ദാരിമി, ടി എം മുബാറക് മാസ്റ്റർ, ആസിഫ് വാഫി, പി. കെ അലി തുടങ്ങിയവർ പ്രസംഗിച്ചു

Pharmacy wanted Chavakkad

Comments are closed.