mehandi new

പട്ടിണി കിടന്നു ചാവുംന്നല്ലാതെ .. എന്തിനാ സാദലി…

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

ചാവക്കാട് :  പട്ടിണി കിടന്നു ചാവുംന്നല്ലാതെ … വല്ല കാര്യോണ്ടോ.. എന്തിനാ ഈ പണിക്ക് നിക്കണേ .. നിരാഹാരം സമരം പ്രഖ്യാപിച്ചത് മുതല്‍ യു എ ഇ യില്‍ നിന്നും നാട്ടിലെത്തി സമരം ആരംഭിക്കുന്നത് വരെയും തിരുവത്ര സ്വദേശി പടിഞ്ഞാറേ പുരക്കല്‍ സാദലി നിരന്തരം കേട്ടുകൊണ്ടിരുന്ന വാക്കുകളാണിത്.

കഴിഞ്ഞ പതിനഞ്ചു വർഷത്തിലേറെ കാലമായി ഭിന്നിച്ചും പോരടിച്ചും കഴിയുന്ന തിരുവത്ര ജുമാഅത്ത് മഹല്ലിന്റെ ദുരവസ്ഥയിൽ മനം മടുത്താണ് പ്രവാസിയായ സാദലി നിരാഹാര സമരവുമായി രംഗത്തെത്തിയത്. ഒരു മഹല്ലിൽ രണ്ടു കമ്മിറ്റികളാണ് ഭരണം നടത്തുന്നത്. എന്നാൽ മഹല്ലിൽ ഒരു കമ്മിറ്റി മതിയെന്നാണ് നാട്ടുകാരുടെയെന്നപോലെ സാദലിയുടെയും ആവശ്യം. പതിനഞ്ചു വർഷമായി നാട്ടുകാരെ അകറ്റി നിർത്തി ജനറൽബോഡി വിളിച്ചു ചേർക്കാതെ തുടരുന്ന ഇരു കമ്മിറ്റികളും പിരിച്ചുവിട്ട് ജനങ്ങൾ അംഗീകരിക്കുന്ന കമ്മിറ്റി നിലവിൽ വരണമെന്ന ഒരൊറ്റ ആവശ്യം ഉന്നയിച്ചാണ് സാദലി അഞ്ചു ദിവസം നിരാഹാരം കിടന്ന് ശ്രദ്ധേയനായത്.
നാട്ടിലെ പ്രമുഖരും, വാട്സപ്പ് കൂട്ടായ്മകളും, മത പണ്ഡിതരും നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടിടത്താണ് നാട്ടുകാരെ ഒന്നടങ്കം അത്ഭുതപ്പെടുത്തി സാദലി നിരാഹാര പന്തൽ ഉയർത്തിയത്. മഹല്ലിലെ ആഭ്യന്തര വിഷയങ്ങളിൽ ഒരു സാധാരണക്കാരൻ നിരാഹാര സമരവുമായി രംഗത് വരുന്നത് കേട്ടുകേൾവിയില്ലാത്തതാണ്‌. ദിവസങ്ങൾക്ക് മുൻപേ സോഷ്യൽമീഡിയയിൽ തന്റെ നിരാഹാര സമരം പ്രഖ്യാപിച്ച സാദാലിയെ നിരുത്സാഹപ്പെടുത്തിയും പരിഹസിച്ചും രംഗത്തെത്തിയവർ നിരവധിയാണ്. എന്നാൽ കഴിഞ്ഞ പത്തൊൻപതാം തിയതി നിരാഹാരം ആരംഭിച്ചതോടെ ജാതി മത രാഷ്ട്രീയ ഭേദമന്യേ നൂറുകണക്കിന് ആളുകളാണ് പിന്തുണയുമായി സമരപ്പന്തലിൽ എത്തിയത്.
ഇരു കമ്മിറ്റി നേതൃത്വത്തെയും വിളിച്ചു ചേർത്ത് മഹല്ല് ഐക്യത്തിനുള്ള ശ്രമം നടത്താമെന്ന പോലീസ് നൽകിയ ഉറപ്പിൽ സാദലി 23ന് ഞായറാഴ്ച്ച നിരാഹാരം അവസാനിപ്പിക്കുകയായിരുന്നു.
മഹല്ലിലെ ഭൂരിപക്ഷം ജനങ്ങളും നിലവിലെ അവസ്ഥയിൽ അസ്വസ്ഥരാണെന്നു തെളിയിക്കാൻ സാദലിയുടെ സമരത്തിന് കഴിഞ്ഞിട്ടുണ്ട്.
പൊതുവെ ഇത്തരം വിഷയങ്ങൾ അക്രമത്തിന്റെ വഴിയിൽ എത്താറാണ് പതിവ്. മഹല്ലിന്റെ നിലവിലെ അവസ്ഥയിൽ ക്ഷുഭിതരായ യുവാക്കൾക്ക് സമാധാനത്തിന്റ സമരമുഖമാണ് സാദലി തുറന്നു കൊടുത്തത്.

[/et_pb_text][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid” background_color=”#bdd8a0″]

കഴിഞ്ഞ ഒന്നര ദശകത്തിലേറേയായി തിരുവത്ര പുത്തന്‍ കടപ്പുറത്തെ തിരുവത്ര ജുമാഅത്ത് കമ്മിറ്റിയില്‍ രണ്ട് വിഭാഗങ്ങൾ വെവ്വേറെയായി സംഘടിച്ച് ഭരണത്തിൻറെ പേരിൽ തര്‍ക്കം ആരംഭിച്ചിട്ട്. നിലവിൽ രണ്ട് വിഭാഗമായാണ് ഭരണം നടത്തുന്നത്. ഇരു വിഭാഗവും പരസ്പരം അംഗീകരിക്കുന്നില്ല. ജില്ലയിലെ വലിയ മഹല്ലുകളിലൊന്നാണ് തിരുവത്ര മഹല്ല്.

2003ലെ ജനറല്‍ ബോഡി തെരഞ്ഞെടുപ്പോടെയാണ് ജുമാഅത്ത് കമ്മിറ്റിയില്‍ ചേരിപ്പോരും തര്‍ക്കവും തുടങ്ങിയത്. യോഗം തുടങ്ങിയതോടെ ഇരു വിഭാഗവും തമ്മില്‍ തര്‍ക്കം ആരംഭിക്കുകയും ബഹളത്തിലെത്തിയതോടെ അലങ്കോലമായ തെരെഞ്ഞുപ്പ് പ്രവര്‍ത്തനം നിര്‍ത്തിവെക്കുകയുമായിരുന്നു. തുടര്‍ന്ന് പഴയ കമ്മിറ്റി രണ്ടായി പിളര്‍ന്ന് അതിലൊരു വിഭാഗം കമ്മിറ്റിയുമായി മുന്നോട്ടു പോയി. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ ഹൈക്കോടതിയെ സമീപിച്ചു. 2009 ല്‍ ഇക്കാര്യത്തില്‍ ഇടപെട്ട് ഉചിതമായ നടപടിയെടുക്കാന്‍ ഹൈക്കോടതി വഖഫ് ബോര്‍ഡിനോട് നിര്‍ദ്ദേശിച്ചു. വഖഫ് ബോര്‍ഡ് രണ്ട് കക്ഷികള്‍ക്കും നോട്ടീസയച്ച് അവരവരുടെ വാദങ്ങള്‍കേട്ട ശേഷം വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ആവശ്യപ്പെട്ടു. ഇതേ തുര്‍ന്ന് അഡ്വ. ടി.എന്‍ സുജീര്‍ റിട്ടേണിംഗ് ഓഫീസറായെത്തി എല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കി നടത്തിയ തെരഞ്ഞെടുപ്പില്‍ നിലവിലെ കമ്മറ്റിയെ മാറ്റി നാട്ടുകാര്‍ കെ നാവാസ് പ്രസിഡണ്ടും പി എം ഹംസ സെക്രട്ടറിയുമായി പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കുകയും ചെയ്തു.
എന്നാല്‍ എതിര്‍ വിഭാഗം ഈ നടപടിക്കെതിരെ വീണ്ടും പരാതിയുമായി വഖഫ് ട്രിബ്യൂണലിനെ സമീപിച്ചു. തിരുവത്ര ജുമാഅത്ത് പള്ളിയില്‍ വഖഫ് ബോര്‍ഡിന് ഇടപടേണ്ട കാര്യമില്ലെന്നും പള്ളിയും വസ്തുക്കളും സൊസൈറ്റി ആക്റ്റ് പ്രകാരം രജിസ്റ്റര്‍ ചെയ്തുണ്ടാക്കിയ പഴയ കമ്മിറ്റിയുടേതാണെന്നും ഇവര്‍ അവകാശപ്പെട്ടു. ഇതേ തുടര്‍ന്നുള്ള വാദങ്ങള്‍ക്കൊടുവിൽ 2014 നവംബറിൽ മജിസ്‌ട്രേറ്റ് എസ്.എസ് വാസന്‍ ഇടക്കാല മുതവല്ലിയെ നിയോഗിച്ച് വിധി പ്രഖ്യാപിച്ചു. 1991 ലാണ് സൊസൈറ്റി ആക്റ്റ് പ്രകാരം തിരുവത്ര ജുമാഅത്ത് കമ്മിറ്റി നിലവില്‍ വന്നതെന്നും എന്നാല്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പേ പള്ളിയും പള്ളിയുടെ വസ്തുവഹകളും നിലവിലുണ്ടായിരുന്നെന്നും കോടതി വിധിയില്‍ വ്യക്തമാക്കി. 2009 ല്‍ തെരഞ്ഞെടുപ്പിലൂടെ വന്ന കമ്മിറ്റി അഞ്ച് വര്‍ഷം കഴിഞ്ഞതിനാല്‍ മഹല്ലിലെ സമാധാനാന്തരീക്ഷം കണക്കിലെടുത്ത് പുതിയ തെരെഞ്ഞെടുപ്പ് നടത്താന്‍ മജിസ്‌ട്രേറ്റ് അഭിപ്രായപ്പെട്ടു. മഹല്ലിലെ 18 കഴിഞ്ഞ പുരുഷന്‍മാരെ ഉള്‍പ്പെടുത്തി വോട്ടര്‍ പട്ടികയുണ്ടാക്കിവേണം ഭാരവാഹി തെരഞ്ഞെടുപ്പ് നടത്താനെന്നും ഉത്തരവില്‍ വ്യക്തമാക്കി. മൂന്ന് മാസത്തിനകം തെരഞ്ഞടുപ്പ് നടത്തണമെന്നായിരുന്നു തിരുമാനം. പുതിയ ഭരവാഹികളെ തെരഞ്ഞടുത്ത കമ്മിറ്റി നിലവില്‍ വരുന്നത് വരെ പള്ളിയുടെ മുഴുവന്‍ ചുമതലയും മുതവല്ലിക്കായിരിക്കും. എന്നാല്‍ മുതവല്ലി തിരുവത്രയിലെത്തി ചുമതലയേറ്റെടുത്തയുടനെ മറുവിഭാഗം കോടതിയെ സമീപിച്ചു. വീണ്ടും തർക്കവും വിതർക്കവും ആരംഭിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Macare health second

Comments are closed.