mehandi new

എടക്കഴിയൂരിൽ നാശം വിതച്ച് ചുഴലി

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.3em” use_border_color=”off” border_color=”#ffffff” border_style=”solid”]

എടക്കഴിയൂർ :  തീരദേശ മേഖലയിൽ വ്യാപക നാശം വിതച്ച് ചുഴലിക്കാറ്റ്.  എടക്കഴിയൂർ കാജാ കമ്പനിക്ക് പടിഞ്ഞാറ് പതിനഞ്ചോളം വീടുകൾ മരങ്ങൾ വീണു ഭാഗികമായി തകർന്നു. എടക്കഴിയൂർ തെക്കേ മദ്രസ്സക്കടുത്ത് ദേശീയപാതയിൽ ഭീമൻ മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് രാവിലെ എട്ടോടെയാണ് മിനുട്ടുകൾ മാത്രം നീണ്ടു നിന്ന മിന്നൽ ചുഴലി മേഖലയിൽ വ്യാപക നാശം വിതച്ചത്. എടക്കഴിയൂർ കാജാ കമ്പനിക്ക് പടിഞ്ഞാറ് മൂത്തേടത്ത് ഷാഫിയുടെ വീട് വൈദ്യുതി പോസ്റ്റും മരവും വീണ് തകർന്നു. സി.വി സുരേന്ദ്രന്റെ ഷീറ്റു മേഞ്ഞ വീടും മരങ്ങൾ വീണു തകർന്നു. വലിയ പ്ലാവ് കടപുഴകി വീണാണ് മാടാടത്തയിൽ അഹമ്മദിന്റെ ഒരു നില ഓടു വീട് തകർന്നത്. പള്ളിപ്പറമ്പിൽ ഹുസൈൻ, ആർ.വി അബ്ദുൽ റഹ്മാൻ, പുത്തൻപുരയിൽ ലത്തീഫ്, കറുത്ത മുഹമ്മദാലി, പള്ളത്ത് ഹുസൈൻ, അമ്പലയിൽ കല്യാണി, പുതുവീട്ടിൽ ലത്തീഫ്, ബ്ലാങ്ങാട് താഴത്ത് ഹുസൈൻ, കറുപ്പംവീട്ടിൽ ഷാഹു, വടക്കേ പുറത്ത് പാത്തുമ്മു എന്നിവരുടെ വീടുകളും മരങ്ങൾ വീണു തകർന്നിട്ടുണ്ട്. വൈദ്യുത പോസ്റ്റുകൾ ഒടിഞ്ഞു വീണതോടെ മേഖലയിൽ വൈദ്യുതബന്ധം താറുമാറായ നിലയിലാണ്. തെക്കെ മദ്രസ്സക്കടുത്ത് ദേശീയ പാതയിലേക്ക് വീണ മരം ഫയർഫോഴ്സ് എത്തി മുറിച്ചു മാറ്റിയാണ് ഗതാഗതം പുന:സ്ഥാപിച്ചത്.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Royal footwear

Comments are closed.