ഐ സി എ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റ് ത്രിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു

വടക്കേക്കാട് : ഐ സി എ ഇംഗ്ലീഷ് ഹയർസെക്കൻ്ററി സ്കൂളിൽ ഫെബ്രുവരി 8, 9, 10 തിയതികളിലായി നടന്ന ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റ് ത്രിദിന സഹവാസ ക്യാമ്പ് ഉദ്ഘാടനം ഹൈസ്ക്കൂൾ ജൂനിയർ പ്രിൻസിപ്പാൾ അജിതകുമാരി നിർവ്വഹിച്ചു. കളിരീതിയിലൂടെയും പട്രോൾ സിസ്റ്റത്തിലൂടെയും കുട്ടികൾക്ക് ഒരുപാട് നൈപുണികൾ ക്യാമ്പിലൂടെ കരസ്ഥമാക്കാൻ സാധിച്ചു. ഓവർനൈറ്റ് ഹൈക്ക് കുട്ടികളിൽ വേറിട്ട അനുഭവം തീർത്തു. ഇതിനോടനുബന്ധിച്ച് “കുട്ടികൾക്ക് മുതിർന്നവരോടുള്ള സമീപനം” എന്ന വിഷയത്തെ കുറിച്ച് സ്കൂൾ കൗൺസിലർ മിഥുന ക്ലാസ്സെടുത്തു. സ്കൗട്ട് ആൻഡ് ഗൈഡ്സിൻ്റെ കോർഡിനേറ്റർമാരായ അബ്ദുൾ സലീം സ്വാഗതവും, സിന്ധു ബാലൻ നന്ദിയും പറഞ്ഞു.

Comments are closed.