ഇഹ്സാനുൽ ഹക്കിനെ കെ. കരുണാകരൻ ഫൗണ്ടേഷൻ ആദരിച്ചു

മന്നലാംകുന്ന് : സംസ്ഥാന ലെവൽ ടാലന്റ് ടെസ്റ്റിൽ വിന്നർ ആയ ഇഹ്സാനുൽ ഹക്കിനെ കെ. കരുണാകരൻ ഫൗണ്ടേഷൻ പുന്നയൂരിന്റെ ആഭിമുഖ്യത്തിൽ മൊമെന്റോ നൽകി ആദരിച്ചു. മന്നലാംകുന്ന് കരുണാഭവനിൽ വെച്ച് നടന്ന ചടങ്ങിൽ ചെയർമാൻ ബിനേഷ് വലിയകത്ത് ഉപഹാരം നൽകി.

വർക്കിംഗ് ചെയർമാൻ ഷാഹുൽ പള്ളത്ത് അധ്യക്ഷനായി. പുന്നയൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി ഭാരവാഹികളായ മുജീബ് അകലാട്, ഷെഹീർ പടിഞ്ഞാറയിൽ, താച്ചു കരിയാടൻ, നിസാർ കിഴക്കൂട്ട്, ചാവക്കാട് കാർഷികബാങ്ക് ഡയറക്ടർ യൂസുഫ് തണ്ണിത്തുറക്കൽ, കെ. കരുണാകരൻ ഫൗണ്ടേഷൻ ജി.സി.സി ചെയർമാൻ കെ. എച്ച് നൗഷാദ്, ഷിഹാബ് പുളിക്കൽ എന്നിവർ പരിപാടിക്ക് ആശംസ അറിയിച്ചു സംസാരിച്ചു. ഫൗണ്ടേഷൻ ഖത്തർ ചാപ്റ്റർ ഭാരവാഹി പി. എ സലീം, ഷിഹാബ് പടിഞ്ഞാറയിൽ, എം. എം അസ്റത്ത്, താഹിർ ചോലയിൽ , ടി. കെ. ഫയാസ് , എം. എൻ ഷാഫി എന്നിവർ പരിപാടിയിൽ സന്നിഹിതരായി. കൺവീനർ സുൽത്താൻ മന്ദലാംകുന്ന് സ്വാഗതവും, ഷംറൂദ് പടിഞ്ഞാറയിൽ നന്ദിയും പറഞ്ഞു.

Comments are closed.