mehandi new

ചെറുവള്ളക്കാരുടെ അനധികൃത ട്രോളിങ് വ്യാപകം – രണ്ട് വള്ളങ്ങൾ പിടിച്ചെടുത്തു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട് : പരമ്പരാഗത വള്ളക്കാരെന്ന വ്യാജേന ട്രോളിങ് നിരോധനത്തെ വെല്ലുവിളിച്ച് തീരക്കടലിൽ പോത്തൻവലയുമായി ചെറുവള്ളക്കാരുടെ അടിയൂറ്റൽ. രണ്ട് വള്ളക്കാർ പിടിയിൽ.
ബ്ലാങ്ങാട് ഇരട്ടപ്പുഴ മൂക്കന്‍ വേലായുധന്‍, മണത്തല വെളിയംകോട് വി.എ ജമാലു എന്നിവരുടെ വള്ളങ്ങളാണ് കോസ്റ്റല്‍ പോലീസിന്റെ സഹായത്തോടെ ഫിഷറീസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. ലൈറ്റ് ഹൗസിനു പടിഞ്ഞാറ് കടലില്‍ മത്‌സ്യബന്ധനം നടത്തുകയായിരുന്ന വള്ളങ്ങളെയാണ് ഇന്നലെ രാവിലെ പിടിച്ചത്. രണ്ടുവള്ളങ്ങളില്‍നിന്നും വലകള്‍ വിരിച്ച് കരവലിനടത്തുകയായിരുന്നു തൊഴിലാളികള്‍. ഫിഷറീസിന്റെ ബോട്ട് കണ്ടയുടന്‍ വള്ളങ്ങള്‍ മത്‌സ്യത്തൊഴിലാളികള്‍ കരയിലേയ്ക്ക് ഓടിച്ചുകയറ്റി. കടലില്‍ ഫിഷറീസ് ബോട്ട് സഞ്ചരിക്കുന്നതിന് സമാന്തരമായി കരയിലൂടെ നീങ്ങിയിരുന്ന ചാവക്കാട് കോസ്റ്റല്‍ പോലീസ് നാടകീയമായി വള്ളങ്ങളെ പിടികൂടുകയായിരുന്നു. വള്ളങ്ങളുടെ ഉടമകകൾക്കെതിരെ ഫിഷറീസ് വകുപ്പ് നടപടി സ്വീകരിക്കും.
തൃശൂര്‍ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ രമേഷ് ശശിധരന്‍, ചാവക്കാട് കോസ്റ്റല്‍ പോലീസ് എസ് ഐ ഒ ജെ പോള്‍സണ്‍, സി പി ഒ മാരായ സുനില്‍കുമാര്‍, സാജന്‍, അഴീക്കോട് കോസ്റ്റല്‍ പോലീസ് സി പി ഒ ബിനീഷ് കുമാര്‍, ഫിഷറീസ് ഓഫീസര്‍ മനീഷ് എന്നിവര്‍ ഓപ്പറേഷന് നേതൃത്വം നല്‍കി. ലൈറ്റ് ഹൗസ്, ബ്‌ളാങ്ങാട്, എടക്കഴിയൂര്‍ മേഖലകളില്‍ അനധികൃത മത്‌സ്യ ബന്ധനം നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഫിഷറീസ് വിഭാഗം ഇന്നലെ രാവിലെ മുതല്‍ കടലില്‍ പരിശോധനയ്ക്കിറങ്ങിയത്. കരവലി, രണ്ടു വള്ളങ്ങള്‍ ഉപയോഗിച്ചുള്ള മത്‌സ്യബന്ധനം, ഡബിള്‍ നെറ്റ് ( പോത്തന്‍ വലകള്‍) മത്‌സ്യബന്ധനത്തിനുപയോഗിക്കല്‍, ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ തുടങ്ങിയവ ട്രോളിംഗ് നിരോധനകാലത്ത് നിരോധിച്ചിട്ടുണ്ടെന്നും നരോധനം ലംഘിക്കുന്ന വള്ളങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും തൃശൂര്‍ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ രമേഷ് ശശിധരന്‍ പറഞ്ഞു. ചാവക്കാട് മുനക്കകടവ് പോലീസ് സ്റ്റേഷനിലേയ്ക്ക് അനുവദിച്ച ബോട്ട് കേടായതിനാല്‍ അറ്റകുറ്റപണികള്‍ നടത്താന്‍ അഴിക്കോട് കോസ്റ്റല്‍ പോലീസ് സ്റ്റേഷനിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. അതുകൊണ്ട് ചാവക്കാട് കോസ്റ്റല്‍ പോലീസിന് ഇതുവരെ കടലില്‍ ഇറങ്ങാനായിട്ടില്ല. പുതിയ ബോട്ട് ഉടന്‍ എത്തുമെന്ന പ്രതീക്ഷയിലാണ് പോലീസുകാര്‍.

[/et_pb_text][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” background_color=”rgba(146,216,80,0.44)” use_border_color=”on” border_color=”#7aa1c1″ border_style=”solid”]

ചാവക്കാട്: കഴിഞ്ഞ 14 ന് അർദ്ധരാത്രിയോടെ ആരംഭിച്ച ട്രോളിങ് നിരോധനം സംസ്ഥാനത്ത് നിലനിൽക്കുന്നതിനിടയിലാണ് ചെറുള്ളക്കാർ ട്രോളിങ് നടത്തുന്നത്. സംസ്ഥാനത്ത് പൊതുവെ ബോട്ടുകാരാണ് ട്രോളിങ് നടത്തുന്നത്.  കണ്ണിയടുപ്പമുള്ള ചെറിയ വലയുപയോഗിച്ച് യന്ത്ര വത്കൃത ബോട്ടുകാർ കടലിൻറെ അടിത്തട്ട് വരെ ഊറ്റുന്ന ഈ രീതി മൺസൂൺ കാലത്ത് ജൂൺ 14 മുതൽ ജൂലൈ 31 വരെ നിരോധിച്ചിരിക്കുകയാണ്. മത്സ്യങ്ങളുടെ പ്രജനന കാലവും കുഞ്ഞുങ്ങൾ വളർന്ന് പെരുകാനും അവസരം നൽകിയാണ് ട്രോളിങ് നിരോധിച്ചിരിക്കുന്നത്. പൊതുവെ ട്രോളിങ് നടത്തുന്നത് യന്ത്ര വത് കൃത ബോട്ടുകാരാണെന്ന തോന്നലിൽ ഈ കാലയളവിൽ അവർക് കടലിലിറങ്ങുന്നത് വൻ കുറ്റമായാണ് കണക്കാക്കുന്നത്.  ഈ കാലയളവിൽ പരമ്പരാഗത വള്ളക്കാർക്കും വലിയ ലൈലൻറ് വള്ളക്കാർക്കും വിലക്കില്ല. എന്നാൽ പരമ്പാരാഗത വള്ളക്കാരാണെന്ന വ്യാജേനയാണ് ചില മൂട് വെട്ടി വള്ളക്കാരും ഫൈബർ വള്ളക്കാരും ബോട്ടുകാർ ഉപയോഗിക്കുന്ന അതേവല ഉപയോഗിച്ച് കടലിൻറ അടിത്തട്ട് ഊറ്റുന്നത്. മുകളിൽ വലിയ കണ്ണിയും താഴ് ഭാഗത്ത് ചെറിയ കണ്ണിയടുപ്പവുമുള്ള ഡബിൾ നെറ്റ് എന്ന വല ഇവർ ഉപയോഗിക്കുമ്പോൾ പോത്തൻ വലയെന്നാണ് അറിയപ്പെടുന്നത്. രണ്ട് വള്ളങ്ങളിൽ വലയുടെ അറ്റം കെട്ടി ഒരേ ദിശയിൽ ഓടിച്ച് മധ്യഭാഗത്ത് സഞ്ചി പോലെ കടലിൻറെ അടിത്തട്ടിലെ ചെളിയുൾപ്പെട കോരിയെടുത്താണ് ഈ രീതിയിലുള്ള മത്സ്യ ബന്ധനം. വലിയ മത്സ്യം പൊതു വിപണിയിലേക്ക് വിൽപ്പനക്കെടുത്ത് വലയിലകപ്പെട്ട ചെറുമത്സ്യം കോഴിത്തീറ്റക്കും മറ്റും കയറ്റി അയക്കുന്നവർക്ക്  വിൽക്കലാണ് സാധാരണ പതിവ്. ചിലർ ചത്തുകഴിഞ്ഞ ചെറുമത്സ്യം കടലിൽ തന്നെ ഒഴിവാക്കും. മത്സ്യങ്ങളുടെ വംശ വർദ്ധന പൊതുവെ കുറഞ്ഞിട്ടും അകലാട് ഖാദിരിയ ബീച്ച് കേന്ദ്രമാക്കി  നൂറു കണക്കിന് പോത്തൻ വലക്കാരാണ് കടലൂറ്റുന്നത്. ഇവർക്ക് ധാരാളം ചെമ്മീൻ ലഭിക്കുന്നതിനാലാണ് ഇപ്രാവശ്യം ചാകരയുള്ള ഖാദിരിയാ ബീച്ചിലെത്തിയിരിക്കുന്നത്. തൃശൂർ മലപ്പുറം ജില്ലകളിലുള്ളവരാണ് മൂട് വെട്ടി, ഫൈബർ വള്ളങ്ങളുമായി കടലൂറ്റുന്നത്.  തെക്കൻ ജില്ലകളിലും കോഴിക്കോട് മുതൽ കാസർക്കോട് വരേയുള്ള വടക്കൻ ജില്ലകളിലും ഇത്തരം അനധികൃത ട്രോളിംങ് മറ്റു മത്സ്യത്തൊഴിലാളികൾ പോലും അംഗീകരിക്കാറില്ല. പലപ്പോഴും ഇത് സംഘർഷങ്ങൾക്കും കാരണമായിട്ടുണ്ട്.  പുലർച്ചെ അഞ്ച് മുതൽ  ആരംഭിക്കുന്ന കടലൂറ്റ് വൈകുന്നേരം വരെ തുടരുന്ന കാഴ്ച്ച തിരുവത്ര, എടക്കഴിയൂർ, അകലാട്, മന്ദലാംകുന്ന്, അണ്ടത്തോട് തീരത്ത് നിന്നാൽ തന്നെ കാണാമെങ്കിലും അധികൃതർ നിസഹായരായി നോക്കി നിൽക്കലാണ് പതിവ്.

[/et_pb_text][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” background_color=”rgba(146,216,80,0.44)” use_border_color=”on” border_color=”#7aa1c1″ border_style=”solid”]

ഫോട്ടോ: അകലാട് തീരത്ത് അനധികൃത ട്രോളിംഗ് നടത്തുന്ന ചെറുവള്ളക്കാര്‍

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

planet fashion

Comments are closed.