ഗുരുവായൂരിൽ വൃദ്ധയെ കുളിമുറിയിൽ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി

ഗുരുവായൂർ : വൃദ്ധയെ കുളിമുറിയിൽ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് സമീപം തെരുവത്ത് വീട്ടിൽ പരേതനായ കുഞ്ഞു മൊയ്തു ഭാര്യ പാത്തുമ്മ (75 )യെയാണ് വീടിനു പിറകിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച്ച വൈകീട്ട് 6.30 ഓടെയാണ് സംഭവം. കൂട്ടിനാരുമില്ലാത്ത ഇവർ തനിച്ചാണ് താമസം.

സ്വയം തീ കൊളുത്തിയതാണെന്നാണ് പ്രാഥമിക നിഗമനം. തീ ആളിപ്പടരുന്നത് കണ്ട് അയൽവാസികൾ വന്ന് നോക്കുമ്പോഴേക്കും മരിച്ചിരുന്നു. മക്കളില്ലാത്ത ഇവർ ബന്ധു വീടുകളിൽ മാറി മാറി താമസിച്ചു വരികയായിരുന്നു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബന്ധു വീടുകളിലായിരുന്ന ഇവർ വ്യാഴാഴ്‌ച്ചയാണ് വീട്ടിൽ തിരിച്ചെത്തിയത്. പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.

Comments are closed.