mehandi new

പൊന്നാനി കർമ പാലവും നിളയോരപാതയും ഉദ്ഘാടനം നാളെ

fairy tale

പൊന്നാനി: നിളയോരത്തിന്റെ സൗന്ദര്യമായ പൊന്നാനി കർമ പാലവും നിളയോരപാതയും ഏപ്രിൽ 25ന് വൈകിട്ട് അഞ്ചിന് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്‌ഘാടനംചെയ്യും. പൊന്നാനി എംഎൽഎ പി നന്ദകുമാർ അധ്യക്ഷനാകും.

planet fashion

ടൂറിസം മേഖലയിലും ഗതാഗത രംഗത്തും പൊന്നാനിയുടെ കുതിപ്പിന് വഴിയൊരുക്കുന്നതാണ് പാലം. ഇതിനോടകം തന്നെ ടൂറിസ്റ്റുകളുടെ ആകർഷണ കേന്ദ്രമായ കർമ്മ റോഡിനേയും പൊന്നാനി മത്സ്യബന്ധന തുറമുഖത്തെയും ബന്ധിപ്പിച്ചാണ് 330 മീറ്റർ നീളത്തിൽ കനോലി കനാലിനുകുറുകെ പാലം നിർമിച്ചത്. പാലത്തോടുചേർന്ന് ചമ്രവട്ടം ഭാഗത്തേക്ക് 650 മീറ്ററും പൊന്നാനിയിലേക്ക്‌ 250 മീറ്റർ അപ്രോച്ച് റോഡുമാണ് നിർമിച്ചത്.
ഇതിനോടനുബന്ധിച്ച് 520 മീറ്റർ ഹാർബർ റോഡ് നവീകരണവും പൂർത്തീകരിച്ചു.

പണി പൂർത്തിയായി ദിവസങ്ങൾ പിന്നിട്ടും പാലം പൊതുജനങ്ങൾക്ക് വേണ്ടി തുറന്ന് കൊടുക്കുന്നത് വൈകുന്നതിൽ പ്രതിഷേധം ഉയർന്നിരുന്നു. ഉദ്ഘാടകന്റെ സമയത്തിന് വേണ്ടി പാലം തുറന്ന് കൊടുക്കൽ വൈകിപ്പിക്കരുതെന്ന് പ്രതിപക്ഷ പാർട്ടികളും പൊതുജനങ്ങളും ആവശ്യപ്പെട്ടിരുന്നു.

ദേശീയ ജലപാത നിയമത്തിലെ മാനദണ്ഡങ്ങൾ പ്രകാരമാണ് കർമ്മ പാലത്തിന്റെ നിർമാണം. കനോലി കനാലിലൂടെയുള്ള ബോട്ട് സർവീസുകൾക്ക് തടസ്സമാകാത്ത തരത്തിലാണ് പാലത്തിന്റെ മധ്യഭാഗത്തെ ഉയരം. ഭാവിയിൽ കനാലിൽ വരാനിടയുള്ള ജലഗതാഗത സാധ്യതകൾ മുന്നിൽകണ്ടാണ് നിർമാണം.

330 മീറ്റർ നീളവും 12 മീറ്റർ വീതിയുമുള്ള പാലത്തിൽ ഒമ്പത് മീറ്റർ വീതിയിൽ രണ്ടുവരി പാതയാണ്‌. ഇതിനോടുചേർന്ന് ഒരുവശത്ത് രണ്ട് മീറ്റർ വീതിയിൽ കൈവരിയോടുകൂടിയ നടപ്പാതയുമുണ്ട്. 36.28 കോടി ചെലവഴിച്ചാണ് പാലവും അപ്രോച്ച് റോഡും നിർമിച്ചത്‌.

Jan oushadi muthuvatur

Comments are closed.