mehandi new

ഗാന്ധി ജയന്തി ലഹരി വിരുദ്ധ ദിനമായി ആചരിച്ച് ഇൻകാസ്

fairy tale

ചാവക്കാട് : മഹാത്മാഗാന്ധി ജന്മദിനം ഇൻകാസ് പ്രവർത്തകർ ലഹരിവിരുദ്ധ ദിനമായി ആചരിച്ചു. ഗാന്ധി പ്രതിമക്ക് മുന്നിൽ പുഷ്‌പാർച്ചന നടത്തിയതിനു ശേഷം ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു.

planet fashion

താലൂക്ക് ആസ്ഥാനമായ ചാവക്കാട് നഗരമധ്യത്തിൽ ഗാന്ധിപ്രതിമ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭാ അധ്യക്ഷക്ക് നിവേദനം നൽകി.

ഇൻകാസ് സംസ്ഥാന സെക്രട്ടറി സി സാദിഖ് അലി ഉദ്ഘാടനം ചെയ്തു. സംസ്കാര സാഹിതി ഗുരുവായൂർ മണ്ഡലം ചെയർമാൻ വി മുഹമ്മദ് ഗൈസ് അധ്യക്ഷത വഹിച്ചു.

യൂത്ത്കോൺഗ്രസ്സ് സെക്രട്ടറി പി സിബിൽദാസ്, കുപ്‌സോ സ്റ്റേറ്റ് മെമ്പർ കെ എസ് സന്ദീപ്, ബാബു പിജെ, കെകെ ഹിറോഷ്, ഇസ്ഹാക് മണത്തല, അബ്ദുൽനാസർ എഎം, താലൂക്ക് ആശുപത്രിയിലെ ഹെഡ്നഴ്സുമാരായ ജിനി വി ഒ, റീന സിഒ എന്നിവർ നേതൃത്വം നൽകി.

Pharmacy wanted Chavakkad

Comments are closed.