Header

സ്വാതന്ത്ര്യദിനം സമുചിതമായി ആചരിച്ചു

ചാവക്കാട് : നഗരസഭ സ്വാതന്ത്ര്യദിനം സമുചിതമായി ആചരിച്ചു.
ഭാരതത്തിന്റെ 76 ആം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാവിലെ 9 മണിക്ക് നഗരസഭാ അധ്യക്ഷ ഷീജ പ്രശാന്ത് നഗരസഭ അങ്കണത്തിൽ ദേശീയ പതാക ഉയർത്തി. ആയിരത്തോളം പേർ പങ്കെടുത്ത സ്വാതന്ത്ര്യദിന റാലി ഗുരുവായൂർ എം.എൽ.എ എൻ. കെ അക്ബർ ഫ്ലാഗ് ഓഫ്‌ ചെയ്തു.

നഗരസഭാ വൈസ് ചെയർമാൻ കെ. കെ മുബാറക്, വിവിധ സ്ഥിരം സമിതി അധ്യക്ഷരായ ഷാഹിന സലിം, അബ്ദുൽ റഷീദ് പി. എസ്, ബുഷറ ലത്തീഫ്, പ്രസന്ന രണദിവെ, മുഹമ്മദ്‌ അൻവർ എ. വി, കൗൺസിലർമാരായ എം. ആർ രാധാകൃഷ്ണൻ, കെ. വി. സത്താർ എന്നിവരുൾപ്പെടെയുള്ള കൌൺസിൽ അംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എ. എ. മഹേന്ദ്രൻ, കെ. എച്ച്. സലാം, പി. എസ്. അശോകൻ, കെ. വി. ഷാനവാസ്‌, ഖാദർ ചക്കര, പി. കെ. സെയ്‌താലികുട്ടി, വ്യാപാരി പ്രതിനിധികൾ, വിദ്യാർത്ഥികൾ, എസ് പി സി, എൻ എസ് എസ്, സ്കൗട്ട്, ഹരിതകർമ്മ സേന അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് പദ്ധതി പ്രവർത്തകർ, നഗരസഭ ജീവനക്കാർ എന്നിവരെ അണിനിരത്തിയ സ്വാതന്ത്ര്യദിന റാലിയിൽ പങ്കെടുത്തവർക്ക് നഗരസഭ സെക്രട്ടറി കെ. ബി വിശ്വനാഥൻ നന്ദി രേഖപ്പെടുത്തി.

സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികത്തിന്റെ ഭാഗമായുള്ള ചാവക്കാട് നഗരസഭയിലെ 3 ദിവസത്തെ ആഘോഷ പരിപാടികൾക്ക് സമാപനമായി. ഓഗസ്റ്റ് 13 നു ഹർഘർ തിരംഗയുടെ ഭാഗമായി കുടുംബശ്രീ മുഖേന വീടുകളിൽ ദേശീയ പതാക വിതരണം ചെയ്തു. ഓഗസ്റ്റ് 14 ന് യു. പി, ഹൈ സ്കൂൾ, ഹയർ സെക്കന്ററി വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് ചിത്രരചനാ മത്സരവും ദേശഭക്തി ഗാന മത്സരവും സംഘടിപ്പിച്ചു.

thahani steels

Comments are closed.