mehandi new

കണ്ണന് മുന്നില്‍ തൊഴു കൈകളോടെ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങ്

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

ഗുരുവായൂര്‍ : കണ്ണനെ കണ്‍കുളിര്‍ക്കെ കണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങ് മടങ്ങി. 12 മണിക്കൂറിലധികം ഗുരുവായൂരില്‍ തങ്ങി പ്രസന്നവദനനായാണ് അദ്ദേഹം മടങ്ങിയത്. ബുധനാഴ്ച രാത്രി 8.40ഓടെയാണ് കേന്ദ്രആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങ് ഗുരുവായൂര്‍ ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തിയത്.  പുലര്‍ച്ചെ നിര്‍മാല്യ ദര്‍ശനമാണ് നടത്തിയത്. പുലര്‍ച്ചെ 2.50ന് ശ്രീവത്സം ഗസ്റ്റ്ഹൗസില്‍ നിന്നും കാറിലാണ് അദ്ദേഹം ക്ഷേത്രനടയിലെത്തിയത്. ദേവസ്വം ചെയര്‍മാന്‍ എന്‍.പീതാബംര കുറുപ്പ്, അഡ്മിനിസ്‌ട്രേറ്റര്‍ സി.സി ശശീധരന്‍, ഭരണസമിതി അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. തെക്കേനടയിലെ അയ്യപ്പ കവാടത്തിലൂടെ അകത്ത് കടന്ന് ഉപദേവനായ അയ്യപ്പനെ തൊഴുത് പ്രദക്ഷിണം നടത്തി കിഴക്കേനടയിലൂടെ നാലമ്പലത്തില്‍ പ്രവേശിച്ചു. കേരളീയ വേഷമായ കസവ് മുണ്ടും വേഷ്ടിയുമായിരുന്നു മന്ത്രിയുടെ വേഷം. നിര്‍മാല്യദര്‍ശനത്തിനായി നടതുറക്കുന്നതുവരെ രണ്ട് മിനിട്ടോളം സോപാനപടിയില്‍ ധ്യാനിച്ചു നിന്നു. നടതുറന്നതോടെ 10 മിനിട്ടോളം ഗുരുവായൂരപ്പന് മുന്നില്‍ ധ്യാന നിമഗ്നനായ ശേഷം സോപാനപടിയില്‍ കാണിക്ക സമര്‍പ്പിച്ചു. കളഭത്തില്‍ അലങ്കരിച്ച് നില്‍ക്കുന്ന കണ്ണനെയായിരുന്നു നിര്‍മ്മാല്യ ദര്‍ശനത്തില്‍ കണ്ടത്. ഉപദേവന്മാരെയും തൊഴുത് ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ എം.നാരായണനില്‍ നിന്ന് പ്രസാദം സ്വീകരിച്ചു. ആട്ടിയ എണ്ണ, തീര്‍ത്ഥം എന്നിവ കഴിച്ച് നെറ്റിയില്‍ കളഭമണിഞ്ഞു. ബി.ജെ.പി കേന്ദ്ര നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്, സംസ്ഥാന സെക്രട്ടറി അഡ്വ. ബി.ഗോപാലകൃഷ്ണന്‍, ജില്ല പ്രസിഡന്റ് എ. നാഗേഷ് എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ഭക്തര്‍ക്കു ബുദ്ധിമുട്ടുണ്ടാവാത്ത തരത്തിലായിരുന്നു മന്ത്രിയുടെ ദര്‍ശനം ക്രമീകരിച്ചിരുന്നത്. ദര്‍ശനത്തിന് ശേഷം മൂന്നരയോടെ ശ്രീവത്സം ഗസ്റ്റ് ഹൗസില്‍ തിരിച്ചെത്തി. ശ്രീവത്സത്തിലെ ഒന്നാം നമ്പര്‍ സ്യൂട്ട്  മുറിയിലാണ് അദ്ദേഹം വിശ്രമിച്ചിരുന്നത്. സ്വകാര്യ ഹോട്ടലില്‍ തയ്യാറാക്കിയ പ്രാതല്‍ കഴിഞ്ഞ് പത്തരയോടെയാണ് രാജ്‌നാഥ് സിങ്ങ് മടങ്ങിയത്.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Jan oushadi muthuvatur

Comments are closed.