mehandi new

ഇന്ത്യൻ സ്വച്ചതാ ലീഗ് ക്യാമ്പയിൻ – ചാവക്കാട് നഗരസഭ ബീച്ച് ശുചീകരണവും റാലിയും സംഘടിപ്പിച്ചു

fairy tale

ചാവക്കാട് : ഇന്ത്യൻ സ്വച്ചതാ ലീഗ് ക്യാമ്പയിന്റെ ഭാഗമായി ചാവക്കാട് നഗരസഭ ബീച്ച് ശുചീകരണവും സ്വച്ചതാ റാലിയും സംഘടിപ്പിച്ചു. ചാവക്കാട് നഗരസഭ ശുചിത്വ അംബാസിഡർ പി. ടി. കുഞ്ഞിമുഹമ്മദ് പരിപാടി ഉദ്ഘാടനം ചെയ്തു. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു.

planet fashion

തൃശ്ശൂർ വിദ്യാ കോളേജ് ഓഫ് സയൻസ് ആന്റ് ടെക്നോളജി, മണത്തല ഗവ.ഹൈസ്കൂൾ, എൽ. എഫ് കോൺവെന്റ് സ്കൂൾ, എം.ആർ രാമൻ മെമോറിയൽ സ്കൂൾ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ, നെഹ്‌റു യുവ കേന്ദ്ര പ്രവർത്തകർ, നഗരസഭ പരിധിയിലെ സ്കൂളുകളിൽ നിന്നുമുള്ള എൻ.എസ്.എസ്, എസ്.പി.സി, സ്കൗട് ആന്റ് ഗൈഡ്സ് യൂണിറ്റുകൾ, അധ്യാപകർ, സന്നദ്ധ സംഘടനാ പ്രവർത്തകർ, വിവിധ ക്ലബ്ബ് പ്രതിനിധികൾ എന്നിവർ പങ്കാളികളായി. തുടർന്ന് നഗരസഭ ഓഫീസ് അംഗണത്തിൽ വിദ്യാർത്ഥികൾ പരിസ്ഥിതി സംരക്ഷണ ബോധവൽക്കരണവുമായി ബന്ധപ്പെട്ട് സ്കിറ്റ് അവതരിപ്പിച്ചു.

നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ ഷാഹിന സലിം, അബ്ദുൾ റഷീദ് പി. എസ്, അഡ്വ. മുഹമ്മദ്‌ അൻവർ എ. വി, പ്രസന്ന രണദിവെ, നഗരസഭ കൗൺസിലർമാർ, നഗരസഭ സെക്രട്ടറി കെ. ബി. വിശ്വനാഥൻ, നഗരസഭ ആരോഗ്യവിഭാഗം ജീവനക്കാർ എന്നിവരും സംബന്ധിച്ചു.

ക്യാമ്പയിന്റെ തുടർ പ്രവർത്തനങ്ങളുടെ ഭാഗമായി നാളെ ന് രാവിലെ 8 മണിക്ക് നഗരസഭ പരിസരത്തു നിന്നും ആരംഭിച്ച് പുത്തൻകടപ്പുറം ബീച്ച് വരെ സൈക്കിൾ റാലി സംഘടിപ്പിക്കും. റാലി ഗുരുവായൂർ എം. എൽ.എ എൻ. കെ. അക്ബർ ഫ്ലാഗ് ഓഫ്‌ ചെയ്യും.

Ma care dec ad

Comments are closed.