Header

പ്രവാചക നിന്ദ – സിപിഐ(എം)നേതാവിനെ പാവറട്ടി പോലീസ് അറസ്റ്റ് ചെയ്തു

ചാവക്കാട് : സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രവാചക നിന്ദ നടത്തിയ സിപിഐ(എം)നേതാവിനെ പാവറട്ടി പോലീസ് അറസ്റ്റ് ചെയ്തു. വെങ്കിടങ്ങ് പഞ്ചായത്ത് മുൻ സ്റ്റാണ്ടിങ് കമ്മിറ്റി ചെയർമാനും സിപിഐഎം നേതാവുമായ സുരേന്ദ്രനെയാണ് 153A പ്രകാരം പോലീസ് അറസ്റ്റ് ചെയ്തത്.

പോപുലർ ഫ്രണ്ട് മുല്ലശ്ശേരി ഏരിയ കമ്മറ്റി നൽകിയ പരാതിയിലാണ് പോലീസ് നടപടി. ഇന്നലെ രാത്രിയാണ് സുരേന്ദ്രനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇസ്‌ലാമിന്റെയും പ്രവാചകന്റെയും പേരിൽ നുണയും വിദ്വേഷവും നിറഞ്ഞ പേരിൽ മറ്റൊരാളുടെ ഫേസ്ബുക്ക്‌ പോസ്റ്റ് ഷെയർ ചെയ്യുകയായിരുന്നു ഇയാൾ. പോസ്റ്റ് വിവാദമായതോടെ ഡിലീറ്റ് ചെയ്തിട്ടുണ്ട്.

Comments are closed.